Sunday, January 12, 2025

Top 5 This Week

Related Posts

തൊടിയൂരിൽകുടിവെള്ളം ക്ഷാമം രൂക്ഷം . ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയെ യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു –

തൊടിയൂരിൽകുടിവെള്ളം ക്ഷാമം രൂക്ഷം . ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയെ യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു –

കരുനാഗപ്പള്ളി : തൊടിയൂർഗ്രാമപഞ്ചായത്തിലെ 15,16,17 വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ട് 16 ദിവസം കഴിഞ്ഞിട്ടും നടപടിതില്ലാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത്‌ സെക്രട്ടറിയെ യൂത്ത്കോൺഗ്രസ്‌ തൊടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ഇന്ന് മുതൽ 4 ദിവസത്തിനകം പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം എന്ന പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് തൊടിയൂർ വിജയന്റെയും, സെക്രട്ടറിയുടെയും ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു.സമരം യൂത്ത്കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എ. ഷഹനാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ അൻഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ബാബു ചിറയിൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ്,ശ്രീകുമാർ,നവാസ്,മുഹ്സിൻ മേടയിൽ, ഷഫീഖ് വെളുത്തമണൽ,സിയാദ്, ഹരി, മാജിദ് തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles