Saturday, December 28, 2024

Top 5 This Week

Related Posts

തൃക്കാക്കരയുടെ ഹൃദയം കവർന്ന് ഉമ തോമസ്

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏറ്റവും തൃപ്തി നൽകുന്നത് വീടുകളിൽ എത്തി ആളുകളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുക എന്നതാണ്. പക്ഷെ ആഗ്രഹമുണ്ടെങ്കിലും എല്ലാ വീടുകളിലും എത്താൻ സാധിക്കുന്നില്ല എന്നത് സങ്കടവുമാണ്. ഇന്ന് തൃക്കാക്കര നോർത്ത് മണ്ഡലത്തിൽ പ്രവർത്തകരോടൊപ്പം ധാരാളം വീടുകൾ കയറി വോട്ട് അഭ്യർത്ഥിച്ചു. ഉമാ തോമസ് പറഞ്ഞു.
ഓരോ വീടുകളിൽ നിന്നും ലഭിക്കുന്ന പിന്തുണ വലിയ ഊർജമാണ് മുന്നോട്ടുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നൽകുന്നതെന്നും ഉമ പറയുന്നു.

കാക്കനാട് കൊല്ലം കുടി മുകളിലുള്ള കർദിനാൾ കോർട്ടേഴ്‌സിലെത്തിയപ്പോൾ എഴുപത്തഞ്ച് പിന്നിട്ട എൽസി ചേച്ചി ഉമയെ കെട്ടിപ്പിടിച്ചു മോളെ ഞാൻ പഴയ കോൺഗ്രസ്സുകാരിയാണ് എന്തായാലും വിജയിക്കും ഇവരുടെ വോട്ടുകൾ ഞാൻ പിടിച്ച് തരും. തൊട്ടപ്പുറത്തെ വീട്ടിലെ പാപ്പച്ചൻ ചേട്ടൻ ഭൂരിപക്ഷവും പ്രവചിച്ചു. രണ്ട് വീട് അപ്പുറമെത്തിയപ്പോൾ വീട്ടിൽ വോട്ട് ചോദിച്ച് കയറിയ ആൾക്കൂട്ടത്തെ കണ്ട് ചിണുങ്ങിയ മോൾക്ക് കൂടെയുണ്ടായിരുന്നവരുട കയ്യിലുണ്ടായിരുന്ന ഡയറി മിൽക്ക് നൽകി ഉമാ തോമസ് സമാധാനിപ്പിച്ചു. വോട്ടു ചോദിച്ചിറങ്ങുന്നേരം വാവക്കു കവിളിൽ ഒരു ഉമ്മ നൽകാനും ഉമ മറന്നില്ല. തൊട്ടടുത്ത വീട്ടിലെ പുളിമരത്തിൽ നിറയെ ഇരുമ്പൻ പുളി കൂടെയുണ്ടായിരുന്നവർക്ക് പുളിയോട് കമ്പം കുറവായിരുന്നെങ്കിലും ഉമക്ക് പ്രിയമായിരുന്നു. ഉമ പുളി കഴിക്കുന്നത് കണ്ട് കൂടെ ഉണ്ടായിരുന്നവരും കണ്ണ് ഇറുക്കിപ്പോയി. അവരുടെ മുഖം കണ്ടതോടെ സ്ഥാനാർത്ഥി എനിക്ക് പുളി നല്ല ഇഷ്ടോണ്. എന്നും പറഞ്ഞ് അവരെ സമാധാനിപ്പിച്ചു. വീടുകളിൽ വിശേഷം തിരക്കിയും വോട്ടു ചോദിച്ചും ഉമ തോമസിന്റെ വീടു കേറിയുള്ള ഇന്നത്തെ പ്രചരണം മുന്നോട്ട് നീങ്ങി.

എല്ലാവരും ശ്രദ്ധിച്ച് ഓടിക്കണം നിങ്ങൾക്ക് എല്ലാവർക്കും ലൈസൻസ് കിട്ടട്ടെ. ടു വീലറുമായി എനിക്ക് എവിടെ പോവുമ്പോഴും ഒരു പേടിയും ഇല്ല അല്ലാതെ അങ്ങനെയല്ല. കാക്കനാട് ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിയപ്പോഴായിരുന്നു ടെസ്റ്റിനെത്തിയ പെൺകുട്ടിയുമായി യുഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ കുശലം പറച്ചിൽ. അതേ എല്ലാവരും ഒന്നു ശ്രദ്ധിക്കണേ ടെസ്റ്റിന്റെ ടെൻഷനാണെങ്കിലും വോട്ട് ചെയ്യാൻ മറക്കരുത്.തുടർന്ന് കാക്കനാട് അത്താണി ജംങ്ങ്ഷനിൽ കടകളും സ്ഥാപനങ്ങളും കയറി വോട്ട് ചോദിച്ചു.

ഒലിമുകൾ മുഹയുദ്ധീൻ പള്ളിയിലും കുഴിക്കാട്ടുമൂല ജമാഅത്ത് പളളിയിലും എത്തിയാണ് വെള്ളിയാഴ്ച ദിനം ഉമാ തോമസ് വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചത്. പള്ളിയിലെ മുഴുവൻ ആളുകളെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. കുഴിക്കാട്ട് മൂലപള്ളിയിൽ വെള്ളിയാഴ്ച വിശ്വാസികളെ കണ്ട് ഇറങ്ങുമ്പോഴാണ് അത്തറ് വിൽക്കുന്ന ബഷീറിക്കാനെ കണ്ടത്. കടയുടെ സുഗന്ധം കൊണ്ട് ബഷീറിക്കാടെ അടുത്തെത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന ആര്യാടൻ ഷൗക്കത്ത് ഒരു ഊദ് അത്തറ് വാങ്ങി നൽകി. കൂടെ വോട്ടുപിടിക്കാൻ നിന്ന കുഞ്ഞുമക്കളായ മുഹമ്മദ് സ്വാബിറിനും, റസീമിനും, മുഹമ്മദ് അഷ്‌റഫിനും ഉമ തോമസ് ഊദിന്റെ സുഗന്ധം അല്പം പുരട്ടി നൽകി.. എം എൽ എ മാരായ ടി സിദ്ധീക്കും, അൻസാദത്തും കൂടെയുണ്ടായിരുന്നു.

ഇന്നലത്തെ സ്ഥാനാർത്ഥി പര്യടനം ഇടപ്പള്ളി മണ്ഡലത്തിലായിരുന്നു. പര്യടനം തുടങ്ങിയത് ഇടപ്പള്ളി ബൈപ്പാസ് ജങ്ഷനിൽ നിന്നാണ്. നിരവധി ബൈക്കുകളുടെ അകമ്പടിയോടെയാണ് സ്ഥാനാർഥി പര്യടനം തുടങ്ങിയത്. എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് എംഎൽഎ ആണ് പര്യടനം ഉദ്ഘാടനം ചെയ്തത്. പി.ടി തോമസ് തുടങ്ങിവച്ച കാര്യങ്ങൾക്ക് തുടർച്ച നൽകുവാൻ ഉമ തോമസിനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് കെപിസിസി ജനറൽ സെക്രട്ടറി എസ് അശോകൻ തുടങ്ങിയവരും പങ്കെടുത്തു. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന എ സി ജോസിന്റെ ഭാര്യ ലീലാമ്മ ജോസ് ഉമാ തോമസിന് ആശംസകളുമായി എത്തി. ബിടിഎസ് ജങ്ഷൻ, ദേവൻകുളങ്ങര, മഠം ജംഗ്ഷൻ, കൃഷ്ണൻ നഗർ, ജവാൻ ക്രോസ് റോഡ്, ചെറുപുഷ്പം കവല എന്നീ കേന്ദ്രങ്ങളിലൂടെ കടന്നുപോയ പര്യടനം അൽ അമീൻ ജങ്ഷനിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിലായി ഒട്ടേറെ സ്ത്രീകളും കുട്ടികളുമടക്കം ഉള്ളവരാണ് സ്ഥാനാർഥിയെ സ്വീകരിക്കുവാനായി കടന്നുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles