Tuesday, December 24, 2024

Top 5 This Week

Related Posts

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രസവം എടുത്തതിൽ വീഴ്ച;പരാതിയുമായി കുടുംബം

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവം എടുത്തതിൽ വീഴ്ച എന്ന പരാതി നവജാത ശിശുവിന്റെ കൈയ്യിലെ എല്ല് പൊട്ടിയെന്നും ഇടതു കൈയുടെ ചലനശേഷി നഷ്ടപ്പെട്ടുവെന്നും കാണിച്ച് ബന്ധുക്കൾ പരാതി നൽകിയത്.

പ്രസവസമയത്ത് ശ്രദ്ധയില്ലാതെ കുഞ്ഞിനെ വലിച്ചെടുത്തത് മൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. പ്രസവം നടക്കുമ്പോൾ ജൂനിയർ ഡോക്ടർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും നേഴ്സുമാരാണ് പ്രസവം എടുത്തതെന്നും ആരോപണമുണ്ട് ഇക്കാര്യങ്ങൾ കാണിച്ച് ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബം.

മാർച്ച് 27നാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വച്ച് ആവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത് പ്രസവത്തിന്ടെ കുഞ്ഞിന്റെ കൈക്ക് പൊട്ടൽ ഉണ്ടായി എന്നും ഞരമ്പ് വലിഞ്ഞു പോയി എന്നുമാണ് കുടുംബം പറയുന്നത്.

പ്രസവിച്ച ഉടനെ കുഞ്ഞിന് ഇടതു കൈ അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ഇക്കാര്യം അറിയിച്ചപ്പോൾ രണ്ടാഴ്ച കഴിഞ്ഞാൽ ശരിയാകും എന്നാണ് നെയ്യാറ്റിൻകരയിലെ ആശുപത്രി അധികൃതർ പറഞ്ഞത് അവിടെയുള്ള മറ്റൊരു ഡോക്ടറാണ് മറ്റൊരു ആശുപത്രിയിൽ കാണിക്കാൻ പറഞ്ഞത് അങ്ങനെ എസ് എ ടി ആശുപത്രിയിൽ ചികിത്സ തേടി.

കുഞ്ഞിനെ പ്രസവത്തിന്ടെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് കയ്യല്ല് പൊട്ടാൻ കാരണമായതെന്നാണ് ആശുപത്രിയിൽ നിന്ന് പറഞ്ഞത് നിലവിൽ എല്ല് പൊട്ടൽ ശരിയായെങ്കിലും ഞരമ്പിന്റെ പ്രശ്നം മാറിയില്ല പ്രസവസമയത്ത് നെയ്യാറ്റിൻകരയിലെ പ്രധാന ഡോക്ടർ ഉണ്ടായിരുന്നില്ല എന്നും ജൂനിയർ ഡോക്ടർമാരും നേഴ്സുമാരും മാത്രമാണ് ലേബർ മുറിയിൽ ഉണ്ടായിരുന്നതെന്നും കാവ്യ പറയുന്നു കുടുംബാരോഗ്യമന്ത്രിക്കും പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles