Thursday, December 26, 2024

Top 5 This Week

Related Posts

താല്ക്കാലിക വി.സി. നിയമനം സർക്കാരിൻറെ അധികാരം ഒഴിവാക്കാനാവില്ലെന്നു ഹൈക്കോടതി

താൽകാലിക വി.സി നിയമനത്തിൽ നിന്ന് സർക്കാരിനെ ഒഴിവാക്കാൻ കഴിയില്ലെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച്. കേരള സാങ്കേതിക സർവകലാശാലയിൽ താൽകാലിക വിസിയായി സിസ തോമസിന്റെ നിയമനം അംഗീകരിച്ച സിംഗിൾ ബഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. നിയമനത്തിൽ ചാൻസലർക്ക് മുഴുവൻ അധികാരവും നൽകുന്നത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സർക്കാരിനാണെന്ന് യു.ജി.സിയും വ്യക്തമാക്കി.

വൈസ് ചാൻസലറുടെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലന്ന് ഹൈകോടതി വ്യക്തമാക്കി. വിഷയത്തിൽ നിയമപരമായ എല്ലാ വസ്തുതകളും പരിശോധിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.കെ.ടി.യു നിയമനത്തിൽ സിംഗ്ൾ ബെഞ്ച് പുറപ്പെടുവിച്ച നിർദേശം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഹർജി വീണ്ടും ജനുവരിയിൽ പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles