പാലക്കാട്..തന്റെ ചിത്രങ്ങള്‍ക്ക് അര്‍ഹിക്കുന്നതരത്തില്‍ പ്രദര്‍ശനാനുമതി നല്‍കിയില്ലെന്ന് ആരോപണവുമായി പൊരിവെയില്‍ സിനിമാസംവിധായകന്‍ ഫാറൂഖ് അബ്ദുര്‍ റഹ്മാന്‍. കഴിഞ്ഞ ഒക്ടോബറില്‍ സിനിമയുടെ പ്രദര്‍ശാനുമതിക്കായി കെ. എഫ.്ഡി.സിയെ സമീപിച്ചെങ്കിലും സിനിമ റിലീസ് ചെയ്യുന്ന തലേന്ന് ഡിസംബര്‍ ഒന്നിനാണ്. കെ. എഫ.് ഡി. സി അനുവദിച്ച കേന്ദ്രങ്ങള്‍ അപര്യാപ്തമാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് കലാഭവന്‍ തീയേറ്റര്‍ രാവിലെ 11 മണിക്കും തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ രാത്രി ഒമ്പതുമണിക്ക് ശേഷം പ്രദര്‍ശിപ്പിക്കാനാണ് അനുമതി നല്‍കിയത്.
ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന ഈ സമയത്ത് രാത്രി 9 മണിക്ക് റോഡില്‍ പോലും ആളില്ലാത്ത സമയത്ത് പ്രദര്‍ശാനുമതി തന്നത് നല്ല സിനിമകളോട് കാണിക്കൂന്ന ക്രൂരതയാണ്. കുത്തക വിതരണക്കാരുടെ ഈ മേഖലയിലെ ഇടപെടല്‍ പ്രകടമായും മനസ്സിലാക്കുന്നതാണ്. ഇതിന് ഉദ്യോഗസ്ഥരും കൂട്ട് നില്‍ക്കുന്നു. ഒരു നല്ല സിനിമയുണ്ടാകാന്‍ വേണ്ടി, സുഹൃത്തുക്കളില്‍ നിന്നും സിനിമയെ സ്‌നഹേിക്കുന്നവരില്‍ നിന്നും പതിനായിരം രൂപ വീതം ധനസഹായം സമാഹരിക്കാനാണ് സിനിമ പൂര്‍ത്തിയാക്കിയത്. കൊവിഡ് കാലത്ത് ആരംഭിച്ച സിനിമ പ്രതിസന്ധികള്‍ തരണം ചെയ്താണ് സിനിമ പ്രദര്‍ശനത്തിലെത്തിച്ചത്. തന്റെ സിനിമ കൂടുതല്‍ തീയേറ്ററുകളിലേക്ക് സാധാരണ സിനിമക്ക് ലഭിക്കുന്ന പ്രദര്‍ശനാനുമതി നല്‍കണമെന്നും സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സംസ്ഥാന പുരസ്‌കാരം നേടി കളിയച്ഛന്‍ സിനിമക്കും ഇതേ ദുരാവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.എക്‌സിക്യൂട്ടീവ്നിര്‍മ്മാതാവ് സൈനുദ്ദീന്‍പത്തിരിപ്പാല,രജിത്.എ.മാത്യു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here