Friday, January 10, 2025

Top 5 This Week

Related Posts

തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ലെന്നു ജനക്ഷേമ സഖ്യം

തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് ട്വന്റി 20- ആം ആദ്മി പാര്‍ട്ടി സഖ്യം. ട്വന്റി – 20, എ.എ.പി പ്രവര്‍ത്തകര്‍ രാഷ്ട്രീയ- സാമൂഹ്യ സാഹചര്യങ്ങള്‍ വിലയിരുത്തി വിവേകത്തോടെ വോട്ട് ചെയ്യണമെന്ന് ട്വന്റി 20 ചീഫ് കോഡിനേറ്റര്‍ സാബു എം. ജേക്കബ് അഭ്യര്‍ഥിച്ചു. എ.എ.പി. നേതാവ് പി.സി. സിറിയക്കും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

ജനക്ഷേമവും വികസനവും മാത്രം മുന്നില്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ജനക്ഷേമ സഖ്യം. തൃക്കാക്കരയിലെ ഉപ തിരഞ്ഞെടുപ്പ് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ച സാബു എം. ജേക്കബ് തൃക്കാക്കരയില്‍ ജനക്ഷേ സഖ്യത്തിനു വിജയ സാധ്യത നിര്‍ണയിക്കാന്‍ സ്വാധീനമുണ്ടെന്നു വ്യക്തമാക്കി . വോട്ടര്‍മാര്‍ പണത്തിനും പ്രലോഭനങ്ങള്‍ക്കും വഴങ്ങി വോട്ടു ചെയ്യുന്നവരാകരുതെന്നും പ്രവര്‍ത്തകര്‍ക്ക് അവര്‍ക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് നല്‍കിയതെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി. മനസ്സാക്ഷി , സമദൂരം എന്നതൊക്കെ പരമ്പരാഗതമായി പറയുന്നതാണെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. തീരുമാനം ജനങ്ങള്‍ക്കുവിടുന്നു അവര്‍ വിധിയെഴുതട്ടെ എന്നാണ് അഭിപ്രായം. മൂന്നു മുന്നണികളും പിന്തുണക്കായി സമീപിച്ചതായും സൂചിപ്പിച്ചു.

എന്നാൽ മനസ്സാക്ഷി വോട്ട് എന്നത് നിഷേധിച്ചതോടെ പ്രവർത്തകർക്ക് ആർക്ക് വോട്ട് ചെയ്യണമെന്ന് വ്യക്തമായ രഹസ്യ നിർദ്ദേശം നൽകുമെന്നാണ് കരുതേണ്ടത്.

READ MORE തൃക്കാക്കരയിൽ ട്വന്റി-20 യു.ഡി.എഫിന് വിജയവഴി ഒരുക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles