Friday, November 1, 2024

Top 5 This Week

Related Posts

ഡൽഹിയിൽ ശക്തമായ ഭൂചലനം; 5.4 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. 5.4 തീവ്രത അനുഭവപ്പെട്ട ഭൂചലനത്തിന്റെ കേന്ദ്രം നേപ്പാളാണ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരടെയാണ് ഭൂചനം അനുഭവപ്പെട്ടത്. പ്രകമ്പനം 30 സെക്കന്റ് നീണ്ടു നിന്നു. നേപ്പാൾ, ഇന്ത്യ, ചൈന എന്നിവിടങ്ങളിലെല്ലാം പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളിലെ കലികയിലാണ് പ്രകമ്പനത്തിന്റെ തുടക്കം.വീടുകളിൽ സീലിങ് ഫാനുകളും വീട്ടുപകരണങ്ങളും ഇളകുന്നതിന്റെ ദൃശ്യങ്ങൾ ആളുകൾ പങ്കുവെച്ചിട്ടുണ്ട്. ജനുവരി അഞ്ചിന് 5.8 തീവ്രതയുള്ള പ്രകമ്പനം ഡൽഹി മേഖലയിൽ അനുഭവപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനായിരുന്നു ഇതിന്റെ പ്രഭവ കേന്ദ്രം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles