Wednesday, December 25, 2024

Top 5 This Week

Related Posts

ഡിവൈഎഫ്ഐ വി.വസീഫ് പ്രസിഡന്റ്, വി.കെ. സനോജ് സെക്രട്ടറി

പത്തനംതിട്ട : ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി വി. വസീഫിനെയും സെക്രട്ടറിയായി വി കെ സനോജിനെയുംട്രഷററായി അരുൺ ബാബുവിനെയും തിരഞ്ഞെടുത്തുയ
പ്രസിഡന്റായി തിരഞ്ഞെടുത്ത വസീഫ് സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അക്കൗണ്ട് ഓഫീസർ ആയി വിരമിച്ച വളപ്പിൽ വീരാൻ കുട്ടിയുടെയും വഹീദയുടേയും മകനാണ്. ഡോ. അർഷിദ ആണ് ഭാര്യ.

എ എ റഹീം അഖിലേന്ത്യ പ്രസിഡന്റായതിനെ തുടർന്ന്‌ ഡിസംബറിൽ സനോജിന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗമാണ്‌. ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്‌എഫ്‌ഐ സംസ്ഥാന വൈസ്‌പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്‌. സിപിഐ എം കണ്ണൂർ ജില്ലാകമ്മിറ്റിയംഗം, വോളിബോൾ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കണ്ണൂർ മാലൂര്‌ നിട്ടാപറമ്പ്‌ പത്‌മശ്രീയിൽ എം കെ പത്‌മനാഭന്റെയും വി കെ സുലോചനയുടെയും മകനാണ്‌. ഭാര്യ: ജസ്‌ന ജയരാജ്‌ (റിപ്പോർട്ടർ, ദേശാഭിമാനി കണ്ണൂർ). മകൻ: ഏതൻ സാൻജെസ്‌.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles