Friday, January 10, 2025

Top 5 This Week

Related Posts

ഡിവൈഎഫ്‌ഐ മൂവാറ്റുപുഴയിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു

ഡിവൈഎഫ്‌ഐ മൂവാറ്റുപുഴയിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു മെയ് മാസം 12,13,14 തീയതികളിലായി ഫോർട്ടുകൊച്ചിയിൽ വച്ച് സംഘടിപ്പിക്കുന്ന യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023ന് മുന്നോടിയായി ഡിവൈഎഫ്‌ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 16ന് മൂവാറ്റുപുഴയിൽ ് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ ബ്‌ളോക്ക് ക്മ്മിറ്റി അറിയിച്ചു.

കഥ രചന,കവിതാരചന, ഉപന്യാസ രചന, ക്വിസ് മത്സരം,കവിതാ പാരായണം , മലയാളം പ്രസംഗം എന്നീ വിഷയങ്ങളിൽ മത്സരം സംഘടിപ്പിക്കും..
15 നും 40 നും ഇടയിൽ പ്രായപരിധിയിലുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.. മത്സരത്തിലെ വിജയികൾക്ക് പുരസ്‌കാരം നൽകും..
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9747911420,9745691460 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ നടപടികൾ നടത്തേണ്ടതാണെന്നു സെക്രട്ടറി..ഫെബിൻ പി മൂസ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles