മൂവാറ്റുപുഴ : മൂവാറ്റുപുഴയുടെ ടൗൺ നാാലുവരി പാതയുടെ നിർമാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. പൊതുമാരാമത്ത് വകുപ്പിന്റെ മൂവാറ്റുപുഴക്കുളള രണ്ടാം വാർഷിക സമ്മാനമാണ് പദ്ധതിയാണ് ടൗൺ റോഡ് വികസനമെന്ന് മന്ത്രി പറഞ്ഞു.
പുരാതനവും പ്രാധാന്യം അർഹിക്കുന്നതുമായ പട്ടണണമമെന്ന നിലയിലാണ് കിഫ്ബിവഴി ഇത്രയും വലിയ പദ്ധതി ഏറ്റെടുത്തത്. മൂവാറ്റുപുഴ ടൗൺ ബൈപാസിനു 60 കോടിയും കൂത്താട്ടുകളം- മൂവാറ്റുപുഴ ബൈപാസിനു സ്ഥലമേറ്റെടുക്കുന്നതിനു 450 കോടി 33 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി അറിയിച്ചു. മൂവാറ്റുപുഴയുടെ ഹൃദയമായ നഗര വികസനം കാലാവധി നിർമാണ കാലാവധി അവസാനിക്കുന്നതിനു ഒരു മാസം മുംപെ പൂർത്തീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്കി.
സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കിഫ്ബി പദ്ധതിയിലൂടെ പശ്ചാത്തല സൗകര്യം വികസനത്തിനു നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. എം.സി. റോഡിന്റെ നവീകരണത്തിനു ആയിരം കോടി രൂപയുടെ പദ്ധതിക്കു തത്വത്തിൽ ധാരണായായിട്ടുണ്ട്്.
സംസ്ഥാനത്ത്ല കിഫ്ബി അംഗീകരിച്ച 1080 പദ്ധതികളിൽ് 485 എണ്ണവും പൊതുമരാമത്ത് വകുപ്പിനാണ് നൽകിയത്.2052 കോടി 34 ലക്ഷം രൂപയുടെ 52 പദ്ധതികൾ പൂർത്തീകരിച്ചു. ദേശീയ പാത സ്ഥലമെടുപ്പിനു 5580 കോടി രൂപ ചെലവഴിച്ചതായും, 13 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ ഉൾപ്പെടെ നിരവധി പദ്ധതികൾ സമയ ബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കിഫ്ബി പൊൻമുട്ടയിടുന്ന താറാവാണെന്നും അത് തകർ്ക്കാനുളള ശ്രമം ഏത് ഭാഗത്തുനിന്നായാലും വിജയിക്കില്ലെന്നും മന്ത്രി ഓർമിച്ചു.
മൂവാറ്റപുഴ എം.എൽഎ. മുന്നോട്ടുവച്ച ജനങ്ങൾക്ക് സഹായം കിട്ടുന്ന ഏതു പദ്ധതിക്കും പൊതുമരാമത്ത് -ടൂറിസം വകുപ്പിന്റെ പിന്തുണയുണ്ടാകൂമെന്നും അറിയിച്ചു.
യോഗത്തിൽ മാത്യുകുഴൽനാടൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ടിങ് എൻജിനീയർ മഞ്ജുഷ പിആർ. സ്വാഗതം പറഞ്ഞു. ഡീന് കുര്യാക്കോസ ്എം.പി. മുഖ്യപ്രഭാഷണം നടത്തി. മുൻ എംഎൽഎ മാരായ എൽദോ ഏബ്രഹാം, ബാബു പോൾ, തുടങ്ങിയവർ പ്രസംഗിച്ചു. കെ.ആർ എഫ്.ബി എക്സികുട്ടീവ് എഞ്ചിനിയർ മിനി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.
32.14 കോടി ചെലവിൽ വെള്ളൂർക്കുന്നം മുതൽ പോസ്റ്റോഫീസ് കവല വരെ 1.85 കി.മീറ്റർ ദൂരം റോഡാണ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്നത്.