Wednesday, December 25, 2024

Top 5 This Week

Related Posts

ജോൺ കുര്യാക്കോസിന്റെ ജീവചരിത്ര പുസ്തക പ്രകാശനവും ഡെന്റ് കെയർ ഫൗണ്ടേഷന്റെ ഉദ്ഘാടനവും

മൂവാറ്റുപുഴ : ഏഷ്യയിലെ ഏറ്റവും പ്രസിദ്ധമായ ഡെന്റ് കെയർ ഡെന്റൽ ലാബ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോൺകുര്യാക്കോസിന്റെ ്ജീവ ചരിത്ര പുസ്തക പ്രകാശനവും ഡെന്റ് കെയർ ഫൗണ്ടേഷൻ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 3.30-ന് മൂവാറ്റുപുഴ കടാതി നക്ഷത്ര കൺവെൻഷൻ സെന്ററിൽ ഡോ. ശശി തരൂർ എം.പി. നിർവഹിക്കും.

മൂവാറ്റുപുഴ കടാതി നക്ഷത്ര കൺവൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ ഡോ. മാത്യു കുഴൽനാടൻ, ആന്റണി ജോൺ, അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പിള്ളി, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിയ്ക്കൽ, മുനിസിപ്പൽ ചെയർമാൻ പി.പി എൽദോസ്, ജില്ലാ പഞ്ചായ പ്രസിഡന്റ് ഉല്ലാസ് തോമസ്, മുൻ എം.പി ഫ്രാൻസിസ് ജോർജ്, മുൻ എംഎൽഎമാരായ ജോസഫ് വാഴയ്ക്കൻ, ജോണി നെല്ലൂർ, എൽദോ എബ്രഹാം, ബാബുപോൾ, തുടങ്ങിയവർ പങ്കെടുക്കും.

ഫാ. ഡോ. ആന്റണി പുത്തൻകുളം, ഡെന്റ് കെയർ ഡയറക്ടർ എൽദോസ് കെ. വർഗീസ് കൺവീനർ ഏൽദോ വട്ടക്കാവിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു.

സമൂഹ്യ സേവനത്തിനായി രൂപം നൽകിയ ഫൗണ്ടേഷന്റെ പദ്ധതികൾ ഫൗണ്ടേഷൻ ചെയർമാൻകൂടിയായ ജോൺ കുര്യാക്കോസ് പ്രഖ്യാപിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ഫാ. ഡോ. ആന്റണി പുത്തൻകുളം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡെന്റ് കെയർ ഡയറക്ടർ എൽദോസ് കെ. വർഗീസ് കൺവീനർ ഏൽദോ വട്ടക്കാവിൽ എന്നിവരും സംബന്ധിച്ചു.

ഈ പാനപാത്രം നിറഞ്ഞു കവിയുന്നു എന്ന ജോൺകുര്യാക്കോസിന്റെ ജീവ ചരിത്ര പുസ്തകം ഷെവലിയാർ പ്രൊഫസർ ബേബി എം വർഗീസാണ് രചിച്ചത്. ഡിസി ബുക്ക്‌സാണ് പ്രസാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles