Thursday, December 26, 2024

Top 5 This Week

Related Posts

ജോൺ ബ്രിട്ടാസിനെതിരെയുളള സംഘ് പരിവാർ നീക്കത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് സിപിഎം

ബിജെപി സർക്കാരിനെതിരെ രാജ്യസഭയിലും മാധ്യമങ്ങളിലും രൂക്ഷമായ വിമർശിക്കുന്ന ജോൺ ബ്രി്ട്ടാസിനെതിരെയുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ സി.പി.എം പ്രതിഷേധം. സഖാവ് ജോൺ ബ്രിട്ടാസ് എം.പിക്ക് എതിരായ കേന്ദ്രസർക്കാർ നടപടി രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

ബി.ജെ.പി മുന്നോട്ടു വെയ്ക്കുന്ന വർഗീയ അജണ്ടക്കും കേരളത്തിനോടുള്ള അവഗണനക്കും എതിരായി ശക്തമായിപോരാടുന്ന രാജ്യസഭാ അംഗമാണ് ജോൺ ബ്രിട്ടാസ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്ക്ൾ 19 അഭിപ്രായപ്രകടന സ്വാതന്ത്യം എല്ലാ പൗരന്മാർക്കും ഉറപ്പുവരുത്തുന്നുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ ഒന്നുമാണിത്. ഇതുപോലും വിസ്മരിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന സംഘപരിവാറിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും പാർട്ടി ആഹ്വാനം ചെയ്തു.

പ്രസ്താവനയുടെ പൂർണ രൂപം.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

സഖാവ് ജോൺ ബ്രിട്ടാസ് എം.പിക്ക് എതിരായ കേന്ദ്രസർക്കാർ നടപടി രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരമാണ്. ആഭ്യന്തര മന്ത്രി അമിത്ഷാ കർണാടകയിൽ നടത്തിയ കേരളത്തിനെതിരായ പരാമർശം ലേഖനത്തിൽ പരാമർശിച്ചു എന്നതിന്റെ പേരിലാണ് സഖാവ് ജോൺ ബ്രിട്ടാസ് എം.പിയെ രാജ്യസഭ അദ്ധ്യക്ഷൻ വിളിച്ചുവരുത്തി വിശദീകരണം തേടിയിരിക്കുന്നത്.

‘കേരളം നിങ്ങളുടെ അടുത്തുണ്ട്, ഞാൻ കൂടുതൽ പറയുന്നില്ല’ തുടങ്ങിയ പരാമർശങ്ങൾ ആ അവസരത്തിൽ തന്നെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. ഈ കാര്യം ലേഖനത്തിൽ പറഞ്ഞു എന്നതിന്റെ പേരിലാണ് രാജ്യസഭാ അധ്യക്ഷൻ വിശദീകണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

അമിത് ഷാ മാത്രമല്ല സംഘപരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിക്കൊണ്ടിരിക്കുകയാണ്.

മാനവ വികസന സൂചികകളിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ സോമാലിയയോട് ഉപമിച്ച സ്ഥിതിവിശേഷവും നേരത്തെ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. കേന്ദ്ര സർക്കാർ മുന്നോട്ടു വെക്കുന്ന ആഗോളവൽക്കരണ നയങ്ങൾക്ക് ബദൽ ഉയർത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും രാജ്യത്തിന് ആകമാനം മാതൃകയാകുന്ന നിലപാടാണ് കേരളം മുന്നോട്ടു വെക്കുന്നത്.

ബി.ജെ.പി നേതാക്കളുടെ കൊടിയ പകക്ക് കേരളം ഇടയാകുന്നതിന് കാരണം ഇതാണ്. സംഘപരിവാറിന്റെ ഇടപെടലിലൂടെ കേരളവിരുദ്ധ സിനിമകൾ പോലും പടച്ചുവിടുന്ന സാഹചര്യത്തിൽകൂടിയാണ് ഇത്തരം ഒരു നീക്കം നടന്നുകൊണ്ടിരിക്കുന്നത്.

ബി.ജെ.പി മുന്നോട്ടു വെയ്ക്കുന്ന വർഗീയ അജണ്ടക്കും കേരളത്തിനോടുള്ള അവഗണനക്കും എതിരായി ശക്തമായിപോരാടുന്ന രാജ്യസഭാ അംഗമാണ് ജോൺ ബ്രിട്ടാസ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്ക്ൾ 19 അഭിപ്രായപ്രകടന സ്വാതന്ത്യം എല്ലാ പൗരന്മാർക്കും ഉറപ്പുവരുത്തുന്നുണ്ട്.

ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ ഒന്നുമാണിത്. ഇതുപോലും വിസ്മരിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന സംഘപരിവാറിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles