Thursday, December 26, 2024

Top 5 This Week

Related Posts

ജോണി നെല്ലൂർ യുഡിഎഫ് വിട്ട് കാവിക്കൂട്ടുക്കെട്ടിലേക്ക്

91, 96, 2001 വർഷങ്ങളിൽ തുടർച്ചയായി മൂവാറ്റപുഴ എംഎൽഎ ആയിരുന്നു ജോണി നെല്ലൂർ. 2011 ൽ അങ്കമാലിയിൽനിന്നു മത്സരിച്ചെങ്കിലും ജോസ് തെറ്റയിലിനോട് തോറ്റു.

കൊച്ചി : കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയർമാനും മുൻ എംഎൽഎയുമായ് ജോണി നെല്ലൂർ പാർട്ടി വിട്ടു. രാജികത്ത് പാർട്ടി ചെയർമാൻ പി.ജെ. ജോസഫിനു നല്കിയതായി ജോണി നെല്ലൂർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യുഡിഎഫ് സെക്രട്ടറി സ്ഥാനവും രാജിവച്ചിട്ടുണ്ട്്.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ജോണി നെല്ലൂർ പ്രസ്താവിച്ചതോടൊപ്പം നാല് ദിവസത്തിനകം രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും ദേശീയ തലത്തിൽ നിൽക്കുന്ന ഒരു ദേശീയ മതേതര പാർട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റബ്ബറിനും നെല്ലിനും വിലയില്ലാത്തതാണ് ഉന്നയിക്കുന്ന പ്രധാന പ്രശ്‌നമെന്നാണ് ജോണി നെല്ലൂർ പറുന്നത്.

പാർട്ി രൂപീകരണത്തെക്കുറിച്ച് ജോണി നെല്ലൂർ ഇങ്ങനെയാണ് പറഞ്ഞത്. ‘എന്നും കർഷകർക്കൊപ്പമാണ്. കർഷകരുടെ പ്രശ്‌നങ്ങൾ ഉയർത്തുന്ന ഒരു ദേശീയ പാർട്ടിയാണ് ലക്ഷ്യം. റബറിന്റെ വില 300 രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് ഞാൻ അടക്കമുള്ളവരുടെ ആവശ്യം. റബറിനെ ഇന്നും കാർഷിക ഉൽപന്നമായി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ കാർഷിക മേഖല തകർന്നടിഞ്ഞു. കർഷകർക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള പാർട്ടി ആവശ്യമാണെന്ന ചിന്തയാണ് പുതിയ പാർട്ടി എന്ന ആശയത്തിലേക്ക് പ്രേരിപ്പിച്ചത്. ബി.ജെ.പി യെക്കുറിച്ചുളള ചോദ്യത്തിനു ഇപ്പോൾ ഒന്നും ഞാൻ പറയുന്നില്ല. അവർ വേറെ പാർട്ടിയല്ലേ എന്നായിരുന്നു മറുപടി. പുതിയ പാർട്ടിക്ക് ആരോടും പ്രത്യേക മമതയോ വിദ്വേഷമോ ഉ്ണ്ടാകില്ലെന്നാണ് വിശദീകരിച്ചത്.

ക്രൈസ്തവ കൂട്ടായ്മയക്കായി പലഘട്ടങ്ങളിലും യോഗവും ആലോചനയും നടന്നതായും തുടർന്നാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്ന ആശയം രൂപപ്പെട്ടതെന്നും ജോണി നെല്ലൂർ പറഞ്ഞു. മറ്റു പാർട്ടികളിൽപ്പെട്ടവരും പാർട്ടിയിലുണ്ടാകും സെക്യുലർ പാർട്ടിയാണ് രൂപീകരിക്കുന്നതെന്നും ജോണി നെല്ലൂർ അവകാശപ്പെട്ടു.

എന്നാൽ എൻപിപി എന്ന പേരിൽ പൂതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ബിജെപിയുമായ സഖ്യമുണ്ടാക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണെന്നാണ് വിവരം. പേര് നാഷനൽ പ്രോഗ്രസീവ് പാർട്ടി എന്നാണ് എങ്കിലും കേരളാ കോൺഗ്രസുപോലെ ക്രൈസ്തവർക്ക് മുൻതൂക്കമുള്ള പാർട്ടിയാണ് രൂപീകരിക്കുന്നത്. ചില സഭാ പിതാക്കന്മാരുടെ ആശീർവാദവും പാർട്ടി രൂപീകരണത്തിന്റെ പിന്നിലുണ്ട്.

91, 96, 2001 വർഷങ്ങളിൽ തുടർച്ചയായി മൂവാറ്റപുഴ എംഎൽഎ ആയിരുന്നു ജോണി നെല്ലൂർ. 2011 ൽ അങ്കമാലിയിൽനിന്നു മത്സരിച്ചെങ്കിലും ജോസ് തെറ്റയിലിനോട് തോറ്റു. ഔഷധി ചെയര്ർമാന്ർ സ്ഥാനവും വഹിച്ചിട്ടുണ്ട്. വിവിധ കേരളാ കോൺഗ്രസ് പാർട്ടികളിൽ മാറിമാറി ഭാഗ്യം പരീക്ഷിച്ചിട്ടുളള ജോണി നെല്ലൂർ് കാവിക്കൂട്ടുക്കെട്ടിലേക്കുപോകുമ്പോൾ ബിജെപി നൽകുന്ന ഓഫർ എന്താണെന്നു വ്യക്തമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളാ കോണ്ർഗ്രസ് നിയമ സഭാ സീറ്റ് നല്ർകാത്തതിനൽ നിരാശനായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles