ന്യൂഡൽഹി: ചരക്കുസേവന നികുതിയിൽ പുതിയ മാറ്റങ്ങൾ 2022 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിലെ ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിലും വഞ്ചനാപരമായ പ്രവർത്തനങ്ങൾ തടയുന്നതിനുമാണ് നിയമഭേദഗതിയെന്ന് അധികൃതർ പറയുന്നു. ടാക്‌സബൾ സപ്ലൈ, ഇൻപുട്ട ടാക്‌സ ക്രഡിറ്റ്, അപ്പീൽ നിയമങ്ങൾ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകും.
അസംസ്‌കൃത വസ്തുക്കൾക്കും മറ്റു സേവനങ്ങൾക്കും നൽകുന്ന ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കും.് ജി.എസ.ടി.ആർ ഒന്ന് ഫോമിൽ പ്രതിമാസ വിൽപ്പന റിട്ടേണിൽ വിൽപ്പനക്കാരൻ ഇൻവോയ്‌സിൽ ഒരു ഇനത്തിൻറെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ, വാങ്ങുന്നയാൾക്ക് ആ ഇനത്തിന അടച്ച നികുതിയുടെ ക്രെഡിറ്റ് ലഭിക്കാൻ യോഗ്യനാകില്ല. ബിസിനസുകളുടെ നികുതി വെട്ടിപ്പ് തടയുന്നതിനും സുതാര്യമാക്കുന്നതിനുമാണ് ജി.എസ.ടിയിലെ പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നതെന്ന് അധികൃതർ അവകാശപ്പെടുന്നു.