Tuesday, December 24, 2024

Top 5 This Week

Related Posts

ജാമിയ മിലിയ സംഘര്‍ഷ കേസ്; ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ടു

മറ്റൊരു പ്രതിയായ ആസിഫ് തന്‍ഹയേയും കോടതി വെറുതെ വിട്ടു

RINU THALAVADY

പൗരത്വ ഭേദഗതിക്കെതിരായ ജാമിയ മിലിയ സംഘര്‍ഷക്കേസില്‍ വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഇമാമിനെ ദില്ലി സാകേത് കോടതി വെറുതെ വിട്ടു. മറ്റൊരു പ്രതിയായ ആസിഫ് തന്‍ഹയേയും കോടതി വെറുതെ വിട്ടു. ദില്ലി കലാപത്തിന്റെ ഗൂഢാലോചന കേസിലും പ്രതിയായതിനാൽ ഷര്‍ജീല്‍ ഇമാമിന് ഉടൻ ജയില്‍ മോചിതനാകാന്‍ കഴിയില്ല.

2019 ലാണ് പൗരത്വഭേദഗതി നിയമത്തിനെതിരായ ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്കെത്തിയത്. ഗവേഷക വിദ്യാര്‍ത്ഥിയും വിദ്യാര്‍ഥി നേതാവുമായ ഷര്‍ജീല്‍ ഇമാമിന്റെ നേതൃത്വത്തില്‍ ഷഹീന്‍ബാഗിലും മറ്റുമായി നിരവധി പ്രതിഷേധ പരിപാടികളും നടന്നിരുന്നു. പ്രതിഷേധ പരിപാടിക്കിടെ ഷര്‍ജീല്‍ ഇമാം നടത്തിയ പല പ്രസംഗങ്ങളും ഇന്ത്യയെ വിഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണെന്നായിരുന്നു പോലീസിന്റെ ആക്ഷേപം.

‘മുസ്ലീംങ്ങള്‍ക്ക് അഞ്ച് ലക്ഷം പേരെ സംഘടിപ്പിക്കാനുള്ള ശേഷിയുണ്ടെങ്കില്‍, അത് രാജ്യത്തിന്റെ ചിക്കന്‍ നെക്ക് എന്നറിയപ്പെടുന്ന സിലിഗുഡി കോറിഡോറില്‍ സംഘടിപ്പിച്ച്, വടക്ക് കിഴക്കൻ ഇന്ത്യയെ കുറച്ച് ദിവസത്തേക്കെങ്കിലും കട്ട് ഓഫ് ചെയ്യണം’ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിലെ ഈ പരാമര്‍ശമാണ് കേസിന് ആധാരമായത്.

ആക്ടിവിസ്റ്റായ ഉമര്‍ ഖാലിദ്, വിദ്യാര്‍ത്ഥി നേതാക്കളായ ഷര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെ നവംബര്‍ 22 നാണ് ദില്ലി പോലീസ് 200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles