Saturday, December 28, 2024

Top 5 This Week

Related Posts

“ജലനിധി” സംഭാവനെ ചെയ്ത ചതിക്കുഴി യാത്രക്കാർക്ക് മരണക്കെണിയാവുന്നു

ആറാം മൈൽ: തകർന്ന റോഡിൻ്റെ ദയനീയാവസ്ഥയിൽ ദുരിതമനുഭവിക്കുന്ന ആറാം മൈലുകാർക്കും യാത്രക്കാർക്കും ഇരട്ടി ദുരിതമാകുന്ന ആറാംമൈൽ ഇറക്കത്തിലെ കട്ടിംഗ് യാത്രക്കാർക്ക് മരണക്കെണിയാവുന്നു.
ജലനിധിക്ക് പൈപ്പിടാൻ ആറാം മൈൽ ഇറക്കത്തിലെ മഖാമിന് തൊട്ടു മുന്നിലാണ് വൻ ഗർത്തത്തിലുള്ള കട്ടിംഗ്. ഒരു മുന്നറിയിപ്പ് ബോർഡുമില്ലാത്തതു മൂലം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ നിതൃസംഭവമാവുകയാണ്. ഇന്നലെ രണ്ടു ബൈക്കുകളും ഇന്ന് ഒരു സ്ത്രീ ഓടിച്ച സ്കൂട്ടറും അപകടത്തിൽപ്പെട്ടു. മാനന്തവാടി ഭാഗത്തുനിന്നും കുത്തനെ ഇറങ്ങി വരുന്ന ഇറക്കമായതിനാൽ പെട്ടെന്ന് കട്ടിംഗ് കാണിച്ച അടുത്തെത്തി ബ്രേക്ക് ഇടുമ്പോഴെക്കും കുത്തിയടിച്ചു വീഴുന്നു. അനേകം പേർക്ക് അപകടം പറ്റുമ്പോഴും ഇത് ഞങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന നിലപാടാണ് ജലനിധിയും പൊതുമരാമത്തുവകുപ്പും സ്വീകരിക്കുന്നത്. ചതിക്കുഴിയിൽ വീഴുന്നവർക്കൊക്കെ ഗുരുതരമായി പരിക്കേൽക്കുമ്പോഴും ബന്ധപ്പെട്ടവർ കുറ്റകരമായ മൗനം പാലിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles