Wednesday, December 25, 2024

Top 5 This Week

Related Posts

ചേര്‍ത്തലയിലെ മലിനജല സംസ്‌ക്കരണ പ്ലാന്റ്; ആശങ്ക വേണ്ടെന്ന് മന്ത്രി

ചേര്‍ത്തല: ആശങ്കകള്‍ നിലനില്‍ക്കേ ചേര്‍ത്തലയിലെ മലിനജല സംസ്‌ക്കരണ, പ്ലാന്റിന്റെ നിര്‍മാണം ആരംഭിക്കുന്നു.ഇന്നലെ സ്ഥലം സന്ദര്‍ശിച്ച മന്ത്രി എം.ബി.രാജേഷ് പരാതികള്‍ പരിശോധിക്കുമെന്നും ആശങ്ക വേണ്ടെന്നും വ്യക്തമാക്കി.മൂന്ന് ആശുപത്രികള്‍ നിലനില്‍ക്കുന്ന ജനസാന്ദ്രതയേറിയ പ്രദേശത്ത് മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.

ചേര്‍ത്തല നഗരസഭയിലെ ആനതറവെളിയിലെ ശ്മശാന ഭൂമിയിലാണ് മലിനജലവും.ശുചിമുറി മാലിന്യം അടക്കുള്ളവയും.സംസ്‌കരിക്കുന്നതിന് ആധുനിക പ്ലാന്റ് സ്ഥാപിക്കുന്നത്.പ്രതിദിനം 250 കിലോ ലിറ്റര്‍ ശേഷിയുള്ള സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ 7.35 കോടി രൂപയാണ് റീ ബില്‍ഡ് കേരള പദ്ധതിയില്‍ അനുവദിച്ചത്.ജനവാസകേന്ദ്രമായ ഈപ്രദേശത്ത് മൂന്ന് ആശുപത്രികളടക്കം പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം അനുമതി കിട്ടിയ പദ്ധതിക്കെതിരെ എതിര്‍പ്പുകളും പരാതികളും ഉയര്‍ന്നതോടെ നിര്‍മാണം പ്രതിസന്ധിയിലായി.പരാതിക്കാര്‍ സര്‍ക്കാരിനെ സമീപിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതോടെ തിരുവനന്തപുരത്ത് മന്ത്രി എം ബി രാജേഷിന്റെ ചേമ്പറില്‍ ചര്‍ച്ച നടത്തി.ഇന്നലെ വൈകിട്ട് ചേര്‍ത്തലയിലെത്തിയ മന്ത്രി പ്രദേശവാസികളോടും സംസാരിച്ചു വൈകാതെ തന്നെ മാലിന്യ സംസ്‌കരണ,പ്ലാന്റിന്റെ നിര്‍മാണം ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles