കൊല്ലം: സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ സിപിഎമ്മില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നു. തെറ്റുതിരുത്തല്‍ േരഖ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത് ജില്ലാ സെക്രട്ടേറിയറ്റ് ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേരുന്നതിനിടെയാണു, ചിന്തയ്‌ക്കെതിരെ റിസോര്‍ട്ട് വിവാദം ഉയര്‍ന്നത്. ജില്ലാ കമ്മിറ്റിയില്‍ ചിന്തയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ പ്രതികരിച്ചിട്ടില്ല.
ഉയര്‍ന്ന ശമ്പളം, ഗവേഷണ പ്രബന്ധത്തിലെ പിഴവുകള്‍ തുടങ്ങിയ വിവാദങ്ങള്‍ക്കു പിന്നാലെയാണു ചിന്ത ദീര്‍ഘകാലം കൊല്ലം നഗരത്തിലെ റിസോര്‍ട്ടില്‍ താമസിച്ചെന്ന വിവരം പുറത്തായത്. അമ്മയുടെ ചികിത്സയ്ക്കായാണ് 20000 രൂപ പ്രതിമാസ വാടകയ്ക്കു റിസോര്‍ട്ടില്‍ താമസിച്ചതെന്നു ചിന്ത നല്‍കിയ വിശദീകരണം കൂടുതല്‍ വ്യാഖ്യാനങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്തു.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായ ചിന്ത മാധ്യമങ്ങള്‍ക്ക് ഈ വിശദീകരണം നല്‍കിയതിനു പിന്നാലെയാണ് ജില്ലാ കമ്മിറ്റിയില്‍ അപ്രതീക്ഷിതമായി വിമര്‍ശനമുയര്‍ന്നത്. ഉയര്‍ന്ന ശമ്പളം സംബന്ധിച്ച വിഷയത്തില്‍ ചിന്ത യാഥാര്‍ഥ്യം ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ ഇത്രയും കുഴപ്പം ഉണ്ടാകില്ലായിരുന്നെന്ന പരാമര്‍ശം യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റംഗം ദിനേശന്‍ പുത്തലത്ത് നടത്തുകയും ചെയ്തു.
ചിന്തയ്‌ക്കെതിരെ വിജിലന്‍സിനും ഇഡിക്കും ജിഎസ്ടി കമ്മിഷണര്‍ക്കും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയതിനു പിന്നാലെ റിസോര്‍ട്ടിലേക്കു കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുകയും ചെയ്തതോടെ രാഷ്ട്രീയമായും സിപിഎം പ്രതിരോധത്തിലായി. ഇന്നും നാളെയും ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും