യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമി?െന്റ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കോപ്പിയടിച്ചതാണെന്ന പരാതിയും ഉയര്‍ന്നിരിക്കയാണ്. ബോധി കോമണ്‍സ് എന്ന വെബ് സൈറ്റിലെ ലേഖനം കോപ്പി അടിച്ചതാണെന്നാണ് പരാതി. ഈ വെബ്‌സൈറ്റിലെ ലേഖനം ചിന്തയുടെ പ്രബന്ധത്തില്‍ പകര്‍ത്തി എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി സംഭവത്തില്‍ കേരള വിസിക്ക് ഇന്ന് പരാതി നല്‍കുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചു.
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്.
ജന്മിത്വം കൊടികുത്തി വാണിരുന്ന കാലത്തിന്റെ നേര്‍സാക്ഷ്യമാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ ചങ്ങമ്പുഴയുടെ വാഴക്കുല. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ഗവേഷണ പ്രബന്ധത്തില്‍ ചിന്ത എഴുതിയിരിക്കുന്നത്.
യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതരതെറ്റ് പുറത്തുവന്നിട്ടും കേരള സര്‍വ്വകലാശാല പ്രതികരിച്ചിട്ടില്ല. ചിന്താ ജെറോമും വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍, ചങ്ങമ്പുഴയ?ുടെ മകളുള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. തെറ്റ് കണ്ടെത്താന്‍ ഗൈഡായിരുന്നു മുന്‍ പ്രോ വിസിക്കും മൂല്യനിര്‍ണ്ണയം നടത്തിയ വിദഗ്ധര്‍ക്കും കഴിയാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗവേഷണ പ്രബന്ധങ്ങളെല്ലാം സംശയത്തിന്റെ നിഴലിലാണുള്ളത്.
ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചതിന്റെ പേരിലും ചിന്താ ജെറോമിനെതിരെ വിമര്‍ശനമുയരുകയാണ്.സാധാരണഗതിയില്‍ ഗവേഷണത്തിനു സഹായിച്ച അക്കാദമികവൈജ്ഞാനിക സമൂഹത്തിനും വ്യക്തികള്‍ക്കും കടപ്പാടു രേഖപ്പെടുത്താറുണ്ടെങ്കിലും ചിന്ത ജെറോം തന്റെ പ്രബന്ധത്തില്‍ നന്ദി അറിയിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സിപിഎം നേതാക്കള്‍ക്കുമാണ്. തന്നിലുള്ള വിശ്വാസത്തിനും പിന്തുണയ്ക്കുമാണ് മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞിരിക്കുന്നത്. തന്റെ ‘മെന്റര്‍’ എന്ന നിലയ്ക്ക് എം.എ.ബേബിക്ക് കടപ്പാട് രേഖപ്പെടുത്തിയിരിക്കുന്നു. എംവി. ഗോവിന്ദന്‍, കെ.എന്‍.ബാലഗോപാല്‍, എ.എന്‍. ഷംസീര്‍, ഇ.പി.ജയരാജന്‍, പി.കെ. ശ്രീമതി, എം.സ്വരാജ്, ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്കും ഗവേഷണം പൂര്‍ത്തിയാക്കുന്നതിന് നല്‍കിയ പിന്തുണയ്ക്ക് ചിന്ത നന്ദി പറഞ്ഞിട്ടുണ്ട്. നിലവില്‍ പലകോണുകളില്‍ നിന്നുള്ള വിമര്‍ശനമാണ് ചിന്ത നേരിടുന്നത്. പുതിയ സാഹചര്യത്തില്‍ ചിന്തയുടെ വിശദീകരണം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്