മുൻ ഗുജറാത്ത് മന്ത്രിയും ബി.ജെ.പി നേതാവുമായ മായ കോട്നാനി ഉൾപ്പടെയുള്ള 68 പ്രതികളെയാണ് അഹമ്മദാബാദിലെ പ്രത്യേക കോടതി തെളിവില്ലെന്നു കാണിച്ച് വെറുതെ വിട്ടത്. 2002 ഗുജറാത്ത് കലാപത്തിനിടെയാണ് നരോദ ഗാമിൽ കൂട്ടക്കൊല നടന്നത്. നിരവധി വീടുകളും അഗനിക്കിരയാക്കിയിരുന്നത്.
മായാ കോട്നാനി, ബജ്രംഗ് ദൾ നേതാവ് ബാബു ബജ്രംഗി ഉൾപ്പെടെയുളളവരെയാണ് വെറുതെ വിട്ടത്. നരോദാപാട്യയിലെ 97 പേരെ കൂട്ടക്കൊല ചെയ്ത ഈ കേസിൽ മായ കോഡ്നാനിയെ ഗുജറാത്ത് പ്രത്യേക കോടതി 28 വർഷം ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പിന്നീട അപ്പീലിൽ ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി കുറ്റവിമുക്തയാക്കിയതോടെയാണ് പുറത്തിറങ്ങിയത്. ഗൈനക്കോളജിസ്റ്റായ മായ കോഡ്നാനി വനിത-ശിശുക്ഷേമ മന്ത്രിയായിരുന്നു.
കേസിൽ 86 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 18 പേർ വിചാരണക്കിടെ മരിച്ചിരുന്നു. 13 വർഷത്തിനിടെ ആറു ജഡ്ജിമാരാണ് കേസിൽ വാദം കേട്ടത്. 182 സാക്ഷികളെയും 57 ദൃക്സാക്ഷികളെയും വിസ്തരിച്ചു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ്.കെ ബക്സിയാണ് വിധി പറഞ്ഞത്.