Wednesday, January 8, 2025

Top 5 This Week

Related Posts

ഗവർണറുടെ മാധ്യമ വിലക്കിനെതിരെ പത്രപ്രവർത്തക യൂണിയൻ രംഗത്ത്

തിരുവനന്തപുരം: ഗവർണറുടെ വാർത്താസമ്മേളനത്തിൽ നാല് മാധ്യമങ്ങളെ വിലക്കിയ സംഭവത്തിൽ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂനിയൻ(കെ.യു.ഡബ്ല്യു.ജെ). ഗവർണറുടെ നടപടി ജനാധിപത്യ വ്യവസ്ഥയ്ക്ക് യോജിച്ചതല്ലെന്നു സംസ്ഥാന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്്് വിനീത എം.വി പ്രസ്താവിച്ചു. രാജ്്ഭവനിൽ ഗവർണർ മീഡിയവൺ, ജയ്ഹിന്ദ്, കൈരളി, റിപ്പോർട്ടർ ചാനലുകളെ ഒഴിവാക്കിയാണ് പത്രസമ്മേളനം വിളിച്ചത്.
ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കുന്ന രീതി രാജ്ഭവൻ പോലെ ഒരു ഭരണഘടനാ സ്ഥാപനത്തിന് യോജിച്ചതല്ല. ഇത് തുടർന്നാൽ അതിശക്തമായ പ്രതിഷേധത്തിലേക്ക് പോകാൻ നിർബന്ധിതരാകും എന്ന് കെ യു ഡബ്‌ള്യു ജെ സംസ്ഥാന ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു.

സർക്കാരിനും ഗവർണർക്കും ഇടയിൽ നടക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലേക്ക് മാധ്യമപ്രവർത്തകരെ വലിച്ചിടുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും വിനീത പറഞ്ഞു. രാവിലെ മാധ്യമപ്രവർത്തകരെ കേഡർ മാധ്യമപ്രവർത്തകരെന്നും വേഷംമാറി വരുന്നവരെന്ന വിധത്തിലും അധിക്ഷേപിച്ചിരുന്നു. തുടർന്നാണ് വൈകിട്ട് നാലിന് ഗവർണർ ഒരു വിഭാഗം മാധ്യമങ്ങളെ ഒഴിവാക്കി രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles