ഖത്തറിനെ വിറപ്പിച്ച് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇക്വാഡോർ വിജയിച്ചു. ഏക പക്ഷീയമായ രണ്ടുഗോളിനാണ് ഇക്വഡോരിന്റെ വിജയം. റണ്ടും ഗോളും നേടിയത് ക്യാപ്റ്റൻ എന്നെർ വലേസയാണ് രണ്ടുഗോളുകളും നേടിയത്. 16 -ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് വലൻസിയ ഖത്തറിന്റെ വലകുലുക്കിയത്.
വലൻസിയയെ ബോക്സിൽ വീഴ്ത്തിയ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബിന്റെ നടപടിയാണ് പെനാൽറ്റിക്ക് കാരണമായത്.30 ാം മിനിറ്റിൽ അടുത്ത ഗോളും വലൻസിയതന്നെ അടിച്ചു.
കളി തുടങ്ങി രണ്ടാം മിനിറ്റിൽ എൻ ആർ വലൻസിയ ഹെഡ്ഡർ ഗോൾ നേടിയെങ്കിലും ഓഫ് സൈഡ് വിളിച്ചതോടെ റഫറി ഗോൾ റദ്ദാക്കി. ഖത്തർ ടീം. 5-3-2 എന്ന ഫോർമാറ്റിലാണ് കളിച്ചത്. 4-4-2 എന്ന ഫോർമാറ്റിൽ ഇക്വഡോറും. ഇറ്റലിക്കാരനായ ഡാനിയേൽ ഒർസറ്റോയാണ് കളി നിയന്ത്രിച്ചത്. തോറ്റെങ്കിലും ആദ്യമായി ലോകകപ്പ് യോഗ്യത നേടി കളത്തിലിറങ്ങിയ ഖത്തർ പൊരുതിയാണ് തോറ്റതെന്നു പറയാം. തുടക്കംമുതൽ ഇക്വഡോറിനായിരുന്നു കളിയിൽ ആധിപത്യം.