Thursday, December 26, 2024

Top 5 This Week

Related Posts

കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

കർണാടകയിലെ രാമനഗര ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് വ്യാപാരിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. പ്രാദേശിക മാർക്കറ്റിൽനിന്നു പശുക്കളെയും വാങ്ങിപോവുകയായിരുന്ന ഇദ്രീസ് പാഷയാണ് കൊല്ലപ്പെട്ടത്. തുടർന്ന് ഗോരക്ഷകർക്കെതിരെ നടപടി എടുക്കണണെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി ഇന്ദ്രീസ് പാഷയുടെ ബന്ധുക്കൾ പ്രതിഷേധിച്ചു.
സംഭവത്തിൽ പുനീത് കെരെഹള്ളിയെന്ന ആളെ കൊകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ഇന്ദ്രീസ് പാഷയെ മരിച്ച നിലയിൽ കാണപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. കൊല്ലപ്പെടും മുമ്പ് രണ്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കളെ ഭീഷണിപ്പെടുത്തിയിരുന്നു.

കന്നുകാലികളുമായി ഇന്ദ്രീസ് പാഷയുടെ വാഹനം ഗോസംരക്ഷകർ തടയുകയായിരുന്നുവെന്നാണ് പോലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. . രേഖകൾ കൈവശമുണ്ടെന്നും പറഞ്ഞെങ്കിലും പാകിസ്താനിലേക്കു പോകാനായിരുന്നു മറുപടി. അക്രമത്തിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാഷയെ ഓടിച്ചിട്ട് മർദ്ദിച്ചുകൊലപ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles