Friday, January 10, 2025

Top 5 This Week

Related Posts

ക്രൈസ്തവർക്കെതിരെ 2022 ൽ മാത്രം 1200 ആക്രമണം ; മൗനം പാലിച്ച് ബിജെപി സർക്കാരുകൾ

2022ൽ മാത്രം ക്രൈസ്തവരെ ലക്ഷ്യമിട്ട്്് പള്ളികൾക്കും സ്ഥാപനങ്ങൾക്കുംനേരെ 1198 ഉം അക്രമങ്ങളാണ് നടന്നത്. ഇതിൽ 597 ദൈവാലയങ്ങള്ഞ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 19 ന് ദില്ലിയിൽ ക്രൈസ്തവരുടെ ജീവനും സ്വത്ത്ിനും സംരക്ഷണം ആവശ്യപ്പെട്ട് മാർച്ച് സംഘടിപ്പിച്ച യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്ന സംഘടനയുടേതാണ് റിപ്പോർട്ട്.

എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് ബി.ജെ.പി അനുകൂല പ്രസ്ഥാവന നടത്തുകയും പ്രധാന മന്ത്രി നരേന്ദ്ര മോദിയെ നല്ലവനെന്നു വിശേഷിപ്പിക്കുകയും ചെയ്തത് സമൂഹത്ത്ിലും സഭാ വിശ്വാസികളുടെ ഇടയിലും ചർച്ചയാവുകയും പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ലക്ഷ്യമാക്കി ബിജെപി ക്രൈസ്തവ പ്രീണനം ആരംഭിക്കുകയും ചെയ്തിരിക്കെയാണ് രാജ്യത്ത് ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുന്നതായാണ് കണക്കുകൾ പുറത്തുവരുന്നത്.

79 ക്രൈസ്തവ സംഘടനകളാണ് ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ആക്രമണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും തടയുവാൻ യാതൊരുവിധ നടപടിയും കേന്ദ്രസർക്കാന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും സംഘടന ആരോപിച്ചിരുന്നു. ്‌സ്ത്രീകളും പുരോഹിതരും അടക്കം ആയിരങ്ങളാണ് പ്രതിഷേധത്തിൽ പങ്കാളിയായത്.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവക്കുനേരെ കൂടുതലും അക്രമങ്ങൾ നടക്കുന്നത്. 2014-ൽ ബി.ജെ.പി അധികാരത്തിൽ വന്നശേഷം ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവെന്നും കണക്കുകൾ പറയുന്നു. സഭാ പിതാക്കൻമാരുടെ പ്രസ്താവനക്കെതിരെ വിശ്വാസികളുടെ ഇടയിലും വിമർശനം ശക്തിപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles