Wednesday, December 25, 2024

Top 5 This Week

Related Posts

ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി

കോതമംഗലം : യേശുക്രിസ്തു രാജകീയമായി യെരുശലേം പ്രവേശിച്ചതിന്റെ ഓർമ്മയിൽ ക്രൈസ്തവ വിശ്വാസികൾ ഓശാന ഞായർ ശുശ്രുഷകളിൽ പങ്കു കൊണ്ടു .
യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളിൽ ഓശാന ഞായറിന്റെ പ്രത്യേക ശുശ്രൂഷകളും കരുത്തോലകളേന്തി പ്രദക്ഷിണവും വിശുദ്ധ കുർബ്ബാനയും നടന്നു. വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമാകും. ഓശാന എന്നാൽ സ്തുതിപ്പ് എന്നാണർഥം. ‘ഹോശന്ന’ എന്ന എബ്രായ മൂലപദത്തിൽ നിന്നാണ് ഓശാന എന്ന വാക്കുണ്ടാവുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇത്തവണ ദൈവാലയങ്ങൾ വിശുദ്ധവാര ശുശ്രൂഷകൾക്ക് കൂടുതൽ സജീവമാകും. ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക് പ്രാർത്ഥനാ ദിനങ്ങളാണ്. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധ വാരം പൂർത്തിയാകും. ഈസ്റ്ററോടെ അമ്പത് നോമ്പിനും സമാപനമാകും.

കോതമംഗലത്ത്് ഓശാന ശുശ്രുഷകൾക്ക്് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യകാർമികത്വം വഹിച്ചു.

ഓശാന പെരുന്നാൾ ശുശ്രൂഷകളിൽ നിന്ന്

കോതമംഗലം : കോതമംഗലം മൗണ്ട് സീനായ് മോർ ബസേലിയോസ് കത്തീഡ്രലിൽ ഇന്ന് ഞായറാഴ്ച രാവിലെ നടന്ന ഓശാന ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യകാർമികത്വം വഹിച്ചു.
ഫാ. ബെസി കൗങ്ങുംപിള്ളി സഹകാർമികനായി.തുടർന്നുള്ള ദിവസങളിലെ ശുശ്രൂഷകൾക്കും ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യകാർമികനാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles