Friday, November 1, 2024

Top 5 This Week

Related Posts

ക്രിസംഘികൾ ഒരു കാര്യം ഓർത്താൽ നല്ലത് : അരുന്ധതി റോയി

വയനാട്: ക്രിസംഘികൾ ഒരു കാര്യം ഓർത്താൽ നല്ലത്, ഒരു വർഷത്തിനിടക്ക് ഉത്തരേന്ത്യയിലെ 300ലധികം ചർച്ചുകൾക്ക് നേരെയാണ് സംഘപരിവാർ അക്രമങ്ങൾ അഴിച്ചുവിട്ടതെന്ന് പ്രശ്‌സ്ത എഴുത്തുകാരി അരുദ്ധതി റോയി. ഈയൊരു സാഹചര്യത്തിൽ അവർ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് നമ്മൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ഫാസിസത്തിന്റെ ആർമിയാണ് മുഖ്യധാരാ മാധ്യമങ്ങളെന്നും, ഇത്തരത്തിലുള്ള മാധ്യമങ്ങളുള്ളതുകൊണ്ടാണ് ഫാസിസം നമ്മുടെ രാജ്യത്ത് സാധ്യമാകുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി ‘പറയാൻ പറ്റുന്നതും, പറയാൻ പറ്റാത്തതും’ എന്ന വിഷയത്തിൽ കാരവൻ മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ വിനോദ് കെ. ജോസുമായി സംവാദത്തിലാണ് ക്രിസംഘികൾക്കെതിരെ അരുദ്ധതി റോയി രൂക്ഷമായി പ്രതികരിച്ചത്.
ഇവിടെ ക്രിസംഘികൾ എന്ന പേരിൽ അറിയപ്പെടുന്ന കുറേ ക്രിസ്ത്യാനികൾ ബി.ജെ.പിയെ നിശബ്ദമായി പിന്തുണക്കുന്നുണ്ട്. സിറിയൻ ക്രിസ്ത്യൻ ബിഷപ്പാണ് ലവ് ജിഹാദെന്ന വാക്ക് പ്രചാരത്തിൽ കൊണ്ടുവന്നത്.

20 വർഷമായി ഞാൻ ഒരു കാര്യം എഴുതിക്കൊണ്ടിരിക്കുകയാണ്. അത് കോർപ്പറേറ്റുകളും ഹിന്ദുത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. ഒന്ന് ഒന്നിനെ ആശ്രയിച്ചിരിക്കുകയാണ്. ഇവർ രണ്ട് കൂട്ടരും ഈ മത്സരത്തിന്റെ ഭാഗമാണ്.
ഞങ്ങൾ ദൽഹിയിലൊക്കെ പറയാറുള്ളത് ‘ദേശ് കോ ചാർ ലോക് ചലാത്തെ ഹേ, ദോ ഖരീതേ ഹേ, ദോ ബേജ്തേ ഹേ’ എന്നാണ് അതായത് രാജ്യം ഭരിക്കുന്നത് നാല് പേരാണ് രണ്ട് പേര് വിൽക്കുന്നു രണ്ട് പേര് വാങ്ങിക്കുന്നു.

മാധ്യമങ്ങളുടെ കോർപ്പറേറ്റ് വത്കരണം 90 കളിൽ തന്നെ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ അത് പൂർണമായിരിക്കുകയാണെന്നും അരുദ്ധതി റോയി വിശദീകരിച്ചു.
നമ്മളീ അവസ്ഥയിൽ എത്തിനിൽക്കുന്നത് മാധ്യമങ്ങൾ കാരണമാണ്. നമ്മളെ ഇതിൽ നിന്ന് രക്ഷിക്കാൻ ഈ മാധ്യമങ്ങളോട് പറയാൻ കഴിയില്ല. അതിനായി നമുക്ക് ബദൽ മാധ്യമങ്ങളെ ആശ്രയിക്കേണ്ടതുണ്ട്, ദ്വാരക ‘കാസ മരിയ’യി്ൽ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റ് (ഡബ്ലു.എൽ.എഫ്) ഡിസംബർ 31 ന് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles