കോഴിക്കോട് കാപ്പാട് കടപ്പുറത്തും തമിഴ്നാട് കുളച്ചിലിലും മാസപ്പിറ കണ്ടതിനാൽ വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവർ അറിയിച്ചു.
മാസപ്പിറവി കാണാത്തതിനാൽ ബംഗളൂരുവി ൽ റമദാൻ ഒന്ന് മാർച്ച് 24ന് വെള്ളിയാഴ്ച ആയിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.