Friday, December 27, 2024

Top 5 This Week

Related Posts

കേരളത്തിൽ ആദ്യമായി റ്റോട്ടൽ ടാലസ് റീപ്ലേസ്മെൻ്റ് സർജറി നടത്തിയ ഡോ.ജെഫേഴ്സൺ ജോർജിനെ പി. പി. ചിത്തരഞ്ജൻ എംഎൽഎ അനുമോദിച്ചു .

ആലപ്പുഴ:മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഇനി വിദേശയാത്ര നടത്തേണ്ട കാര്യമില്ല. ചങ്ങനാശേരി ഡോക്ടേഴ്സ് ടവറിൽ പ്രവർത്തിക്കുന്ന സമരിറ്റൻ മെഡിക്കൽ സെന്ററിൽ മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ വളരെ ചുരുങ്ങിയ ചെലവിൽ സാദ്ധ്യമാകും. ജോയിൻറ് റീപ്ലേസ്മെന്റ് ആൻറ് ആർത്രോസ്ക്കോപ്പിയിൽ ഫെലോഷിപ്പ് നേടിയിട്ടുള്ള ഡോ.ജെഫേഴ്സൺ ജോർജിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി രണ്ട് കാലിന്റെയും മുട്ട് മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ നടന്നു. കേരളത്തിൽ ആദ്യമായി റ്റോട്ടൽ ടാലസ് റീപ്ലേസ്മെൻ്റ് സർജറി നടത്തിയ ഡോ.ജെഫേഴ്സൺ ജോർജിനെ ആലപ്പുഴ അത് – ലറ്റിക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പി. പി. ചിത്തരഞ്ജൻ എംഎൽഎ അനുമോദിച്ചു.

നട്ടെല്ലിനുള്ള, ശസ്ത്രക്രിയ,താക്കോൽ ദ്വാര ശസ്ത്രക്രിയ,തോളെല്ല് മാറ്റിവെയ്ക്കൽ,ലാപ്രോസ്സ്കോപ്പിക്ക് ശസ്ത്രക്രിയ തുടങ്ങിയവ കുറഞ്ഞ ചിലവിൽ സമരിറ്റൻ മെഡിക്കൽ സെന്ററിൽ നടത്താൻ സൗകര്യമുള്ളതായി ചെയർമാൻ ഡോ.ജോർജ് പീഡീയേക്കൽ, ഡയറക്ടർ ഡോ.ലീലാമ്മ ജോർജ് എന്നിവർ പറഞ്ഞു.തോളെല്ലിലെ തേയ്മാനം മൂലം

ദുരിതത്തിലായവർക്ക് ടോട്ടൽ,റിവേഴ്സ് തോളെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ പൂർണ്ണമായി സുഖം പ്രാപിക്കാനാകുമെന്ന് ഡോ. ജെഫേഴ്സൺ പറഞ്ഞു.

ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപെടെ വിവിധ സ്വകാര്യ ഹോസ്പിറ്റലിൽ സന്ധി മാറ്റ ശസ്ത്രക്രിയയിൽ മികവ് തെളിയിച്ചിട്ടുള്ള
ഡോ.ജെഫേഴ്സൺ ജോർജിന് അമേരിക്ക ആസ്ഥാനമായുള്ള ബ്യൂക്കൽ പപ്പാസ് കമ്പിനി സംഘടിപ്പിച്ച ഡോക്ടേഴ്സ് എക്സ്പേർട്ട് മീറ്റീൽ വെച്ച്
സർജറി എക്സലൻസ് അവാർഡ് ലഭിച്ചിട്ടുണ്ട്.പ്ലസ് ടു പരീക്ഷയിൽ ജീവശാസ്ത്ര വിഷയത്തിൽ സി.ബി.എസ്.ഇ സിലബസിൽ ദക്ഷിണേന്ത്യയിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന ഡോ.ജെഫേഴ്സൺ കേരള ബ്ലാസ്റ്റേഴ്സ് ടീം ഡോക്ടർ ആയിരുന്നു.ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മുൻ പീഡിയാട്രീഷ്യനും സമരിറ്റൻ മെഡിക്കൽ സെന്റർ ശിശുരോഗ വിദഗ്ദ്ധയും ആയ ഡോ.നിഷാ ജെഫേഴ്സൺ ആണ് ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles