കൊച്ചി :ചൈൽഡ് പ്രൊട്ടക്റ്റ് ടീം എറണാകുളം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ .
കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ചൈൽഡ് പ്രൊടക്റ്റ് ടീം. എറണാകുളത്ത് നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളായി. അർഷാദ് ബിൻ സുലൈമാൻ പ്രസിഡന്റ്,
ഏബിൾ. സി.അലക്‌സ്
വൈസ് പ്രസിഡന്റ്,
ആശ തൃപ്പൂണിതുറ
സെക്രട്ടറി,
ഐഷാ ബീവി
ജോയിൻ സെക്രട്ടറി,
സുഭാഷ് മൂവാറ്റുപുഴ
ട്രഷർ,
ജിമിനി ജോസഫ്
കോഡിനേറ്റർ,എന്നിവരെ തിരഞ്ഞെടുത്തു.
സംഘടനയുടെ സംസ്ഥാന സമ്മേളനം ഈ മാസം ജനുവരി 28 ന് തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കേരള ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ ബാലാവകാശം സമൂഹത്തിന്റെ ഉത്തരവാദിത്വം എന്ന വിഷയത്തിലും, കുട്ടികൾക്ക് എതിരെയുള്ള സൈമ്പർ അക്രമങ്ങളേ കുറിച്ചും അവർക്ക് നൽകേണ്ട സംരക്ഷണത്തേപറ്റിയും മുൻ ഡി ജി പി ഋഷിരാജ് സിംഗും ക്ലാസെടുക്കും.
കേരള ചൈൽഡ് പ്രൊട്ടക്റ്റ് ടീമിന് പുതിയ ജില്ലാ ഭാരവാഹിക്കൾ
