Friday, January 10, 2025

Top 5 This Week

Related Posts

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ അവഗണിക്കുന്നു -പി. രാജേന്ദ്രപ്രസാദ് .

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ അവഗണിക്കുന്നു -പി. രാജേന്ദ്രപ്രസാദ് .
കരുനാഗപ്പള്ളി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാജ്യത്തിന്റെ നട്ടെല്ലായ കർഷകരുടെ ന്യായമായ അവകാശങ്ങൾ പോലും നൽകാതെ രാജ്യത്തെ കർഷകരെ അവണിക്കുകയാണെന്നും രാജ്യത്തെ ജനങ്ങങ്ങുടെ പട്ടിണി മാറ്റാൻ കഠിനാദ്ധ്വാനം ചെയ്യുന്ന കർഷകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ഡി.സി. സി പ്രസിഡന്റ് പി.രാജേന്ദ്ര പ്ര സാദ് ആവശ്യപ്പെട്ടു. കർഷക അവഗണനക്ക് എതിരെ കർഷക കോൺഗ്രസ് നിയോജ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് ബോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനഭാരവാഹികളായ മാരാരിത്തോട്ടം ജനാർദ്ദനൻ പിള്ള , മുനമ്പത്ത് ഷിഹാബ്, ജില്ലാ ഭാരവാഹികളായ കയ്യാലത്തറ ഹരിദാസ് , കുന്നേൽ രാജേന്ദ്രൻ , കോൺഗ്രസ് നേതാക്കളായ ബോബൻ ജി നാഥ് , എ.എ.അസീസ്, അയ്യാ ണി ക്കൽ മജീദ്,സൂര്യകുമാർ , കർഷക കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ വി.കെ.രാജേന്ദ്രൻ , പുള്ളിയിൽ സലാം, ഡി. വിജയൻ, കുറ്റിയിൽ ഷാനവാസ്, സതീശൻ ,സലിം കുമാർ, കുറ്റിയിൽ ഇബ്രാഹിം കുട്ടി, കുട്ടപ്പൻ പിള്ള, നെബു കുമാർ, ഗോപാലകൃഷ്ണൻ, കാർത്തികേയൻ, മായ മാലുമേൽ തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles