Friday, November 1, 2024

Top 5 This Week

Related Posts

കെ സുധാകരൻ എം പി ക്കെതിതിരായി കേസ് കോൺഗ്രസ് തിരിച്ചടിക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സിപിഎം പ്രചാരണായുധമാക്കി മുന്നോട്ടുപോകവെ കെ.സുധാകരനെതിരെ പോലീസ് കേസെടുത്തത് തിരിച്ചടിക്കാനുള്ള ആയുധമായി കോൺഗ്രസും കാണുകയാണ്. പരാജയഭീതി മൂലം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി ക്കെതിരെ കേസെടുത്തതെന്ന് ആരോപിച്ച് ഇന്നു വൈകിട്ട് സംസ്ഥാന വ്യാപകമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും. കെപിസിസി ജനറൽ സെക്രട്ടറി റ്റി .യു.രാധാകൃഷ്ണനാണ് പ്രതിഷേധത്തിനു ആഹ്വാനം ചെയ്തിരിക്കുന്നത്.

കെ.സുധാകരനെതിരെ കേസെടുത്തതിൽ രൂക്ഷമായ വിമർശനമാണ് ്പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ നടത്തിയത്.കേരളത്തിൽ ഏറ്റവും മോശമായ പദപ്രയോഗം നടത്തിയതിന്റെ പാരമ്പര്യവും ക്രെഡിറ്റും മുഖ്യമന്ത്രി പിണറായി വിജയനാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. താമരശ്ശേറി ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.കെ. പ്രേമ ചന്ദ്രൻ എം.പി.യെ പരനാറിയെന്നും, കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനെ കുലംകുത്തിയെന്നും വിളിച്ച പിണറായി വിജയനെതിരെ എവിടെയൊക്കെയാണ് കേസെടുത്തതെന്നു സതീശൻ ചോദിച്ചു.
കെ.സുധാകരനെതിരായ പൊലീസ് കേസ് കോടതി വരാന്തയിൽ പോലും നിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കലാപം ഉണ്ടാക്കുന്നുവെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സതീശൻ പറഞ്ഞു.

ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ വിനു വിൻസന്റിന്റെ പരാതിയിൽ എറണാകുളം പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.ഇന്ത്യൻ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരംമാണ് സുധാകരനെതിരെ കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ചങ്ങല പൊട്ടിയ നായെ പോലെ തൃക്കാക്കരയിൽ തേരാ പാര നടക്കുകയാണ്’ എന്നായിരുന്നു കെ.സുധാകരന്റെ പരാമർശം.
വിവാദമായതോടെ ഇത് കണ്ണൂർ ശൈലിയാണെന്നും മുഖ്യമന്ത്രിക്കു ബുദ്ധിമുട്ട് തോന്നിയെങ്കിൽ പിൻവലിക്കുന്നതായും സുധാകരൻ പ്രസ്താവിച്ചിരുന്നു. ഇതിനിടയിലാണ് ഡി.വൈ.എഫ്.ഐ നേതാവിന്റെ പരാതിയിൽ കെ.സുധാകരനെതിരെ പോലീസ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles