Sunday, April 13, 2025

Top 5 This Week

Related Posts

കെ. സി. ഇ .എഫ് കൊല്ലം ജില്ലാ സമ്മേളനംഏപ്രിൽ 11നും12നുംകരുനാഗപ്പള്ളിയിൽ…

കെ. സി. ഇ .എഫ് കൊല്ലം ജില്ലാ സമ്മേളനംഏപ്രിൽ 11നും12നുംകരുനാഗപ്പള്ളിയിൽ…

കൊല്ലം:കേരളത്തിലെ സഹകരണസംഘം ജീവനക്കാരുടെ ആശയും ആവേശവുമായ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ന്റെ കൊല്ലം ജില്ലാ സമ്മേളനം ഏപ്രിൽ 11 , 12 തീയതികളിൽ കരുനാഗപ്പള്ളി ടൌൺ ക്ലബ്ബിൽ നടക്കും. 11 ന് വൈകിട്ട് 4 മണിക്ക് ടൗൺ ക്ലബ്ബിൽ നിന്നും ആരംഭിക്കുന്ന വിളമ്പര ജാഥയോടുകൂടി സമ്മേളനത്തിന് തുടക്കമാകും.
12 ന് രാവിലെ 9 ന് ചേരുന്ന സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എംപി ഉത്ഘാടനം ചെയ്യും ജില്ലാ പ്രസിഡന്റ്‌ പുതുക്കാട്ട് ശ്രീകുമാർ അധ്യക്ഷനാകും യൂ ഡി എഫ് ജില്ല ചെയർമാൻ കെ സി രാജൻ മുഖ്യ പ്രഭാഷണം നടത്തും. തൊടിയൂർ രാമചന്ദ്രൻ,കെ ജി രവി, അഡ്വ: യൂസുഫ്കുഞ് ബി പ്രേകുമാർ, രാജശേഖരൻ, കോലത്തു വേണുഗോപാൽ എന്നിവർ സംസാരിക്കും. 11 മണിക്ക് സഹകരണനിയമം സമഗ്രഭേദഗതി എന്ന വിഷയത്തിൽ കെ വി ജയേഷ് ക്ലാസ്സ്‌ നയിക്കും. തുടർന്ന് നടക്കുന്ന യാത്രയപ്പു സമ്മേളനം സി ആർ മഹേഷ്‌ എം എൽ എഉത്ഘാടനം ചെയ്യും ഡി സി സി പ്രസിഡന്റ്‌ പി രാജേന്ദ്രപ്രസാദ് മുഖ്യ പ്രഭാഷണം നടത്തും എം രാജു, ഇ ഡി സാബു,കെ കെ സന്തോഷ്‌, അശോകൻകുറുങ്ങപ്പള്ളി, വി ഓമനക്കുട്ടൻ, റിയാസ് ചിതറ, ചിറ്റൂമുല നാസർ, adv കെ എ ജവാദ്, എ.ആർ. മോഹൻ ബാബു, എം.എം.സാദ്ദിഖ്, എസ്.കെ ശ്രീരംഗൻ,എസ്. രജനി, അംബിക ദേവി, ഗീരിഷ് കുമാർ, ഗുരുപ്രസാദ് എന്നിവർ സംസാരിക്കും. 3 പി എം ന് സംഘടനാ തെരഞ്ഞെടുപ്പ് നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles