തിരുവനന്തപുരം:മുന്‍ കോൺഗ്രസ് നേതാവ് കെ.വി.തോമസ്, ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയാകും. ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്കി.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന കെ.വി. തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതോടെയാണ് തോമസും പാര്‍ട്ടിയുമായി ഇടഞ്ഞത്. പിന്നാലെ തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
നേരത്തേ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ നിന്നും തോറ്റ മുൻ എംപി സമ്പത്തായിരുന്നു ഡൽഹിയിലെ സർക്കാർ പ്രതിനിധി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനിടയിൽ തോമസിൻ്റെ നിയമനം ഏറെ ആരോപണ വിധേയമായിട്ടുണ്ട്