Tuesday, January 7, 2025

Top 5 This Week

Related Posts

കെ. രാജു അനുസ്മരണ സമ്മേളനം.. 

കരുനാഗപ്പള്ളി-: ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ്  കോൺഗ്രസ് ജില്ലാ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന കെ രാജുവിന്റെ നാലാം ചരമവാർഷികം നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ ആചരിച്ചു.അനുസ്മരണ സമ്മേളനം യുഡിഎഫ് കരുനാഗപ്പള്ളി നിയോജകമണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് നീലി കുളം സദാനന്ദൻ അധ്യക്ഷതവഹിച്ച യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ ജി രവി, ചിറ്റുമൂല നാസർ, ബോബൻ ജി നാഥ്, മുനമ്പത്ത് വഹാബ്, ചൂളൂർ ഷാനി, സലാം കരുനാഗപ്പള്ളി, സുബാഷ് ബോസ് ,കപ്പത്തൂർ റോയ്, പുന്നൂർ ശ്രീകുമാർ, കെ ശിവദാസൻ, സി വി സന്തോഷ് കുമാർ, എൻ. രാജു  എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles