Wednesday, December 25, 2024

Top 5 This Week

Related Posts

കുളങ്ങാട്ടുകുഴി സെന്റ്.ജോർജ് സൺ‌ഡേ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു

കോതമംഗലം : കുളങ്ങാട്ടുകുഴി സെന്റ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ
സെന്റ് . ജോർജ് സൺ‌ഡേ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും , ആദ്യകാല അധ്യാപകരെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെട്ടു. കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി. ഏലിയാസ് മോർ യൂലിയോസ്‌ ഉദ്ഘാടനം നിർവ്വഹിച്ചു.പൊതുസമ്മേളനത്തിൽ പള്ളി വികാരി ഫാ.എബി പീറ്റർ , പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു , വാർഡ് മെംബർ സിബി എൽദോ , എം.ജെ.എസ്. എസ്. എ ഭാരവാഹികളായ ബിനു വർഗീസ് , പി.പി.മത്തായി , സൺ‌ഡേ സ്കൂൾ അധ്യാപകരായ എൽദോസ് തോമസ്‌ , സി.പി. വർഗീസ് , സിജു ജോസഫ് , മോളി കുര്യാക്കോസ് , ട്രസ്റ്റിമാരായ കെ പി സ്കറിയ , സി. ജെ. കുര്യാച്ചൻ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles