Saturday, December 28, 2024

Top 5 This Week

Related Posts

കുന്നത്തുനാട് താലൂക്ക് വ്യവസായ സംരംഭക സംഗമം

പെരുമ്പാവൂര്‍ : കുന്നത്തുനാട് താലൂക്ക് വ്യവസായ സംരംഭക സംഗമം സംഘടിപ്പിക്കുമെന്ന് പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു.സുഭാഷ് മുന്‍സിപ്പല്‍ പാര്‍ക്കില്‍ ആയിരിക്കും സംരംഭക സംഗമം സംഘടിപ്പിക്കുന്നത്.
ജനുവരി 25 മുതല്‍ 28 വരെ നാല് ദിവസങ്ങളിലായി വ്യവസായ സംരംഭക മേളയും സംരംഭക സംഗമവും നടക്കുന്നത്.
്്രപവര്‍ത്തനം ആരംഭിച്ച 26 വ്യവസായ സ്റ്റാളുകള്‍ സംഗമത്തില്‍ പങ്കെടുക്കും. 800 വ്യക്തികളാണ് ഈ വര്‍ഷം താലൂക്കില്‍ വ്യവസായങ്ങള്‍ ആരംഭിച്ചത്. കരകൗശല വസ്തുക്കളും, വ്യവസായ ഉല്‍പ്പന്നങ്ങളും മേളയില്‍ നിന്ന് ലഭ്യമാകും. സംഗമത്തിന്റെ ഭാഗമായി സെമിനാറുകളും ചര്‍ച്ച ക്ലാസുകളും സംഘടിപ്പിക്കും. താലൂക്ക് പരിധിയിലെ വിദ്യാലയങ്ങളെ ഉള്‍പ്പെടുത്തി പെരുമ്പാവൂരിലെ ഭാവി വ്യവസായ സങ്കല്‍പ്പം എന്ന വിഷയത്തില്‍ ഉപന്യാസ മത്സരങ്ങളും സംഘടിപ്പിക്കും.

26ന് രാവിലെ 10ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. സംരംഭക സംഗമം ഉദ്ഘാടനം ചെയ്യും. കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജന്‍ അധ്യക്ഷത വഹിക്കും. സമാപനസമ്മേളന ഉദ്ഘാടനം ബെന്നി ബെഹന്നാന്‍ എം.പി. നിര്‍വഹിക്കും. വ്യവസായ സംരംഭക സംഘാടക രൂപീകരണ യോഗത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍, നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഭിലാഷ് പുതിയേടത്ത്, താലൂക്ക് ഉപജില്ലാ വ്യവസായ ഓഫിസര്‍ ജി. രേഷ്മ, ജിബിന്‍ ജോയ്, എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, പോലീസ്, അഗ്‌നിശമന സേനാ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles