Friday, November 1, 2024

Top 5 This Week

Related Posts

കുടിവെള്ളവിതരണ സംവിധാനം പൂര്‍ണമായി സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നു

തിരുവനന്തപുരം: എ.ഡി.ബി വായ്പയുടെ മറവില്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ കുടിവെള്ളവിതരണ സംവിധാനം പൂര്‍ണമായി സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നു. 10 വര്‍ഷത്തേക്ക് ഉല്‍പാദനവും വിതരണവുമടക്കം സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നതാണ് പദ്ധതി. 2017ല്‍തുടങ്ങിയ ശ്രമങ്ങള്‍ ജീവനക്കാരടക്കം നടത്തിയ ശക്തമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ചവിട്ടിപ്പിടിച്ചെങ്കിലും പുതിയ ഭാവത്തിലാണ് അനുമതിനീക്കം.

വിതരണക്കുഴലുകള്‍ മാറ്റി സ്ഥാപിക്കലും പമ്പിങ് സ്‌റ്റേഷന്‍ നവീകരണവുമാണ് 2000 കോടിയുടെ പദ്ധതിയിലുള്ളത്. എന്നാല്‍ വായ്പ ലഭിക്കാന്‍ 10 വര്‍ഷത്തേക്ക് ചുമതല പൂര്‍ണമായി സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. അഞ്ചുവര്‍ഷം നവീകരണ പ്രവൃത്തികളും അടുത്ത അഞ്ചുവര്‍ഷത്തേക്ക് നിര്‍വഹണ ചുമതലയുമാണ് കൈമാറേണ്ടത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിന് സി.എം.ഡി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

ഫലത്തില്‍ 10 വര്‍ഷം രണ്ടുപദ്ധതികളിലും ജലഅതോറിറ്റിയുടെ നിയന്ത്രണം നഷ്ടപ്പെടും. നിരക്ക് നിശ്ചയിക്കലും വെള്ളക്കരം പിരിക്കലുമടക്കം അധികാരങ്ങള്‍ കരാര്‍ കമ്പനിക്ക് കിട്ടുംവിധത്തിലുള്ള നിര്‍ദേശങ്ങള്‍ വായ്പവ്യവസ്ഥകളിലുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

കഴിഞ്ഞയാഴ്ച സംഘടന ഭാരവാഹികള്‍ സി.എം.ഡിയെ സന്ദര്‍ശിച്ചപ്പോള്‍ വെള്ളക്കരം പിരിക്കലടക്കം റവന്യൂവിഭാഗത്തെ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറില്ലെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ വായ്പ കരാറായതിനാല്‍ റവന്യൂവിഭാഗം ഒഴിവാക്കിയുള്ള കരാറിന് മറുഭാഗം തയാറാകുമോയെന്ന് കണ്ടറിയണം. 2000 കോടിയില്‍ 1400 കോടികൊച്ചിയിലും 600 കോടി തിരുവനന്തപുരത്തുമാണ് ചെലവഴിക്കുക.

അതോറിറ്റിക്ക് കീഴില്‍ താരതമ്യേന നന്നായി പ്രവര്‍ത്തിക്കുന്ന വിതരണ ശൃംഖലകളാണ് തിരുവനന്തപുരത്തെയും എറണാകുളത്തെയും. 24 മണിക്കൂറും ജലലഭ്യതയാണ് പദ്ധതിയുടെ മുഖമുദ്രയായി ജലവകുപ്പ്ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം നഗരത്തില്‍ മിക്കയിടത്തും 24 മണിക്കൂറും കുടിവെള്ള ലഭ്യത നിലവിലുണ്ട്. തലസ്ഥാനത്ത് വിതരണക്കുഴലുകളില്‍ നല്ലൊരു ശതമാനവും മാറ്റിസ്ഥാപിച്ചിട്ടുമുണ്ട്.

വായ്പയെടുത്ത് 2000 കോടി ചെലവഴിക്കുന്നുണ്ടെങ്കിലും ഒരു ലിറ്റര്‍വെള്ളം പോലും പുതുതായി ഉല്‍പാദിപ്പിക്കുന്നില്ല. 10 വര്‍ഷത്തിന് ശേഷം രണ്ട് പദ്ധതികളും തിരിച്ചേല്‍പ്പിക്കുമെങ്കിലും പുതിയ സംവിധാനങ്ങളായതിനാല്‍ തുടര്‍ന്ന് അതോറിറ്റിക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമോ എന്നതിലും അവ്യക്തതയുണ്ട്. അങ്ങനെയായാല്‍ വീണ്ടും സ്വകാര്യ കരാറിനാകും വഴിതുറക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles