Wednesday, December 25, 2024

Top 5 This Week

Related Posts

കള്ള വോട്ട് ചെയ്യാനെത്തിയ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നിയിൽ കള്ളവോട്ടിന് ശ്രമിച്ചയാൾ അറസ്റ്റിൽ. ടി.എം സഞ്ജുവെന്ന വോട്ടറുടെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയ ആൽബിൻ എന്നയാളാണ് അറസ്റ്റിലായത്. കള്ളവോട്ട് ചെയ്യാനെത്തിയ ആൽബിനെ യു.ഡി.എഫ് പ്രവർത്തകർ തടയുകയായിരുന്നു. ഇയാൾ ഡി.വൈ.എഫ്.ഐ പാമ്പാക്കുട മേഖലാ സെക്രട്ടറിയാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പൊന്നുരുന്നി സ്വദേശി മുംബൈയിലുള്ള ടി എം സഞ്ജുവിന്റെ വോട്ടാണ്, ആൽബിൻ സഞ്ജു നായർ എന്ന ഐഡന്റിറ്റി കാർഡ് കാണിച്ച കള്ള വോട്ട് ചെയ്യുന്നതിന് എത്തിയത്. പ്രിസൈഡിങ് ഓഫീസർക്ക് സംശയം തോന്നിയത്. ഇയാൾ വോട്ടർ പട്ടികയിലെ സഞ്ജു അല്ലെന്ന് യു.ഡി.എഫ് ബൂത്ത് ഏജന്റ് തിരിച്ചറിഞ്ഞു. സഞ്ജു നായർ എന്ന പേരിലുള്ള വ്യാജ ഐഡന്റിറ്റി കാർഡാണ് ഇയാൾ ഹാജരാക്കിയത്.

ഇതിനിടെ കള്ളവോട്ടിനെതിരെ കോൺഗ്രസ് സിപിഎമമിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. താൻ പറഞ്ഞത് സത്യമാണെന്നു തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.സി.പി.എം വ്യാജ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ തയാറാക്കി നല്‍കി. ഏറ്റവും അപകടകരമായ സന്ദേശമാണിത്, വ്യാജവിഡിയോ ഉണ്ടാക്കിയതും സിപിഎമ്മാണ്. വ്യാജവിഡിയോ കേസില്‍ പിടിയിലായ ആള്‍ക്ക് മു‌സ്‌ലിം ലീഗുമായി ബന്ധമില്ലെന്നും സതീശന്ർ ആരോപിച്ചു. .

കള്ളവോട്ട്് കൈയോടെ പിടിച്ചിട്ടും നടപടി സ്വീകരിക്കാൻ പ്രിസൈഡിങ് ഓഫീസർ പരാതി നൽകിയില്ലെന്നു ഡി.സി. സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. സിപിഎം നേതാവ് എം. സ്വാരാജിനേട് കരം അടച്ച രശീതുമായി പോലീസ് സ്‌റ്റേഷനിലേക്കു വരൂ എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിന്റെ പരിഹാസം. വളഞ്ഞ വഴിയിലൂടെ യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കുവാൻ കഴിയുമോയെന്നാണ് സിപിഎം തൃക്കാക്കരയിൽ തുടക്കം തൊട്ട് പരീക്ഷിക്കുന്ന തന്ത്രമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ് ബുക്ക് കുറിപ്പ്

ശ്രീ. സ്വരാജ്,
നാണമില്ലെ താങ്കൾക്ക്?
വളഞ്ഞ വഴിയിലൂടെ യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കുവാൻ കഴിയുമോയെന്നാണ് ഇജകങ തൃക്കാക്കരയിൽ തുടക്കം തൊട്ട് പരീക്ഷിക്കുന്ന തന്ത്രം.
ആ കുതന്ത്രത്തിന്റെ ഭാഗമായ ഒരുപാട് നാടകങ്ങൾ നമ്മൾ കണ്ട്. ഒന്നും വേണ്ട പോലെ ഏല്ക്കുന്നില്ലായെന്ന് കണ്ട ഇജകങ ഇറക്കിയ അടുത്ത ആയുധമാണ് കള്ളവോട്ട്.
കളളവോട്ട് തടയാൻ വലിയ ജാഗ്രതയും തയ്യാറെടുപ്പുമാണ് ഞങ്ങൾ നടത്തിയിരിക്കുന്നത് എന്ന് പല തവണ ഓർമ്മിപ്പിച്ചതാണ്. എന്നിട്ടും നിങ്ങൾ കള്ള വോട്ട് ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് കൊടുത്ത് ആളെ വിടുന്നു, ഞങ്ങൾ കൈയ്യോടെ പിടികൂടുന്നു.
നാണമില്ലെ മിസ്റ്റർ സ്വരാജ് തൃക്കാക്കരക്കാരുടെ ജനഹിതത്തെ വെല്ലുവിളിക്കാനും, അവരുടെ വോട്ട് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ മാർഗത്തിലൂടെ മറ്റൊരാളെ കൊണ്ട് ചെയ്യിക്കാനും.
എന്തായാലും താങ്കൾ വ്യാജ കാർഡ് കൊടുത്ത് വിട്ട മറ്റൊരു ഇജകങ നേതാവിനെ കൂടി കള്ളവോട്ട് ചെയ്യുന്നതിൽ നിന്ന് തടഞ്ഞ്, ഞങ്ങൾ പോലിസിനെ ഏല്പ്പിച്ചിട്ടുണ്ട്. കരം അടച്ച രസീതുമായി പെട്ടെന്ന് സ്റ്റേഷനിൽ എത്താൻ നോക്കു….

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles