പാലക്കാട്.കളളുചെത്തുന്നതോപ്പില്‍ നിന്നും ഷാപ്പിലേക്കു കൊണ്ടുപോകുന്ന വാഹനത്തില്‍ കള്ളിനൊപ്പം സ്പിരിറ്റും, സ്പിരിറ്റ് കലര്‍ത്തിയ ലായിനിയുമായി രണ്ട് പേര്‍ പിടിയില്‍, പിടിയിലായവരില്‍ ഒരാള്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗവും, വിളയോടി കാരികുളം സി.ബഷീര്‍ (56), നല്ലേപ്പിള്ളി തെക്കേദേശം പാറക്കാല്‍ സി.പുഷ്പന്‍(54) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ബുധനാഴ്ച രാവിലെ ആറ് മണിയോടെ ആറാം മൈലില്‍ വച്ചാണ് പിടികൂടിയത്. വാഹനത്തില്‍ നിന്നും 600 മില്ലിലീറ്റര്‍ സ്പിരിറ്റും, കള്ളിനൊപ്പം സ്പിരിറ്റും മറ്റു രാസപദാര്‍ഥങ്ങളും ചേര്‍ത്ത 30 ലീറ്റര്‍ ലായിനിയും,30 ലീറ്റര്‍ കള്ളുമാണ് മിനിവാനില്‍ ഉണ്ടായിരുന്നത്. പുഷ്പന്റെ പേരില്‍ കൊഴിഞ്ഞാമ്പാറ, കല്ലാണ്ടിചള്ള, നാട്ടുകല്‍, മലക്കാട്, ആറാംമൈല്‍ എന്നിവിടങ്ങളിലായി കള്ളുഷാപ്പുകളുണ്ട്. ഈ ഷാപ്പുകളിലേക്കാണു സ്പിരിറ്റും, സ്പിരിറ്റ് കലക്കിയ ലായിനികളും കൊണ്ടുപോകുന്നതെന്ന് പ്രതികള്‍ സമ്മതിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചിറ്റൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.രജനീഷ്, എക്‌സൈസ് ഇന്റലിജന്റ്‌സ് ബ്യൂറോ ഇന്‍സ്‌പെകടര്‍ എന്‍.നൗഫല്‍, പ്രിവന്റീവ് ഓഫിസര്‍മാരായ വി.ബാബു, ആര്‍.വേണുകുമാര്‍, വി.ആര്‍.സുനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ.മധുസൂദനന്‍ എന്നിവടങ്ങുന്ന സംഘമാണ് പിടികൂടിയത്.
പാര്‍ട്ടി പ്രാഥമിക അംഗത്വം മാത്രമാണ് പുഷ്പന് ഉണ്ടായിരുന്നത്, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ അടിയന്തിര ബ്രഞ്ച് കമ്മറ്റി യോഗം ചേര്‍ന്ന് പുഷ്പനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി നല്ലേപ്പിള്ളി (രണ്ട് ) ലോക്കല്‍ സെക്രട്ടറി സി.ശിവന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here