Tuesday, December 24, 2024

Top 5 This Week

Related Posts

കലാക്ഷേത്രയിലെ പീഡനം മലയാളി നൃത്ത അധ്യാപകൻ പിടിയിൽ

അസി.പ്രഫസറും കൊല്ലം ചാത്തന്നൂർ സ്വദേശിയുമായ ഹരി പത്മൻ (35) ആണു പിടിയിലായത്.

ചെന്നൈ : കലാക്ഷേത്ര ഫൈൻആർട്‌സ് കോളേജിലെ വിദ്യാർഥിനികൾക്കെതിരെ ലൈംഗിക അതിക്രമം കേസിൽ മലയാളി അധ്യാപകൻ അറസ്റ്റിൽ. അസി.പ്രഫസറും കൊല്ലം ചാത്തന്നൂർ സ്വദേശിയുമായ ഹരി പത്മൻ (35) ആണു പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പീഡന ആരോപണം നേരിടുന്ന മറ്റ് 3 അധ്യാപകരായ സഞ്ജിത്ത് ലാൽ, സായ് കൃഷ്ണൻ, ശ്രീനാഥ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്‌തേക്കും. പോലീസ് അറസ്റ്റ് ചെയ്തതോടെ ഹരിപത്മനെ കോളേജിൽനിന്നു പിരിച്ചുവിട്ടു. ആരോപണ വിധേയരായ മറ്റു അധ്യാപർക്കെതിരെയും നടപടി ഉണ്ടാകും.

തിരുവനന്തപുരം സ്വദേശിനിയായ പൂർവ വിദ്യാർഥിനിയുടെ പരാതിയിലാണ് ഹരിപത്മൻ പിടിയിലായത്. ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ പ്രകാരം വെള്ളിയാഴ്ചയാണ് അഡയാർ ഓൾ വിമൻ പൊലീസ് കേസെടുത്തത്. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ തമിഴ്നാട് പൊലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്.
പരീക്ഷ ഉൾപ്പെടെ ബഹിഷ്‌കരിച്ച് വിദ്യാർഥികൾ തെരുവിലിറങ്ങിയതോടെയാണ് അധികൃതർ നടപടിയിലേക്കു നീങ്ങിയത്.

ഇംഗിതത്തിനു വഴങ്ങാതിരുന്നതോടെ ഹരിപത്മന്റെ പക്കൽനിന്നും കടുത്ത അധിക്ഷേപമാണു നേരിടേണ്ടി വന്നതെന്നാണു പരാതിക്കാരി മൊഴി നൽകിയത്. വീട്ടിലേക്കു ക്ഷണിച്ചതായും ചെല്ലാതിരുന്നതോടെ ക്ലാസിൽ മറ്റു കുട്ടികൾക്കു മുന്നിൽ വച്ച് ബോഡി ഷെയ്മിങ് നടത്തി, മോശമായി പെരുമാറി, പിതാവിനെതിരെപോലും സംസാരിച്ചു എന്നിങ്ങനെ ഗുരുതരമായ ആരോപണമാണ് ഉ്ന്നയിച്ചിരിക്കുന്നത്. മദ്യപർക്കു മുന്നിൽ നൃത്തം ചെയ്യാൻ കൊ്ണ്ടുപോയി. രക്ഷയില്ലാതായതോടെ പഠനം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചതായും മൊഴി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles