കരുനാഗപ്പള്ളിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട ….
ഒന്നര കിലോ കഞ്ചാവും ഹാഷിഷും പിടികൂടി
കരുനാഗപ്പള്ളി : കുണ്ടറ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്നു കച്ചവടം
നടത്തിവരുന്ന സംഘത്തിലെ പ്രധാനിയെ ഒന്നര കിലോ കഞ്ചാവും ,ഹാഷിഷുമായി കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ, കേരളപുരം ,കൊറ്റങ്കര, മുണ്ടച്ചിറ മാമൂട് ഭാഗത്ത് വയലിൽ പുത്തൻവീട്ടിൽ കണ്ണപ്പൻ
എന്നുവിളിക്കുന്ന ദീലീപ്(26) നെയാണ് കരുനാഗപ്പള്ളിയിൽ കഞ്ചാവും ഹാഷിഷും
വിൽപന നടത്താൻ എത്തുന്നതിനിടെ പിടിയിലായത്. ഇയാളിൽ നിന്നും 1.660
കിലോഗ്രാം കഞ്ചാവും 22.58 ഗ്രാം ഹാഷിഷും പിടിച്ചെടുത്തത്.ഇക്കഴിഞ്ഞ നാലു മാസത്തിനിടെ കരുനാഗപ്പള്ളിയിലേയും പരിസര
പ്രദേശങ്ങളിലേയും മയക്കുമരുന്ന് കച്ചവട സംഘത്തിൽപ്പെട്ട പ്രധാനികളെകരുനാഗപ്പള്ളി പോലീസ്പിടികൂടിറിമാൻഡ്ചെയ്തിരുന്നു.തുടർന്ന്കരുനാഗപ്പള്ളിയിലും മറ്റുമുള്ള ആവശ്യക്കാർ കിഴക്കൻ മേഖലകളിലും ആലപ്പുഴ,പത്തനംതിട്ട ജില്ലകളും കേന്ദ്രീകരിച്ച് ഇടപാടുകൾ നടത്തി വരുകയായിരുന്നുഎം.ഡി.എം.എഉൾപ്പെടെയുള്ളമയക്കുമരുന്നുകൾവൻതോതിൽ കച്ചവടം നടത്തിവന്നിരുന്നസംഘംകരുനാഗപ്പള്ളിയിലേക്കുംഇവരുടെസാന്നിദ്ധ്യംഉറപ്പിക്കുന്നതിനായാണ്സംഘത്തിലെ പ്രധാനിയായ കണ്ണപ്പൻ എന്നു വിളിക്കുന്ന ദിലീപ് നേരിട്ട്കരുനാഗപ്പള്ളിയിൽ മയക്കുമരുന്നുമായിഎത്തിച്ചേർന്നത്.ബാംഗ്ലൂരിൽനിന്നും കൊണ്ടുവരുന്ന എം ഡി എം എ യും കഞ്ചാവും കച്ചവടം ചെയ്തുവരുന്ന ഇവർ കൊല്ലംബീച്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിന് ആവശ്യമനുസരിച്ച്വലിയഅളവിൽ ലഹരി മരുന്നുകൾഎത്തിച്ചുകൊടുക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു .ദിലീപ് കരുനാഗപ്പള്ളയിലേക്ക് കഞ്ചാവു കച്ചവടത്തിന്ോലീസ് പറഞ്ഞു .ദിലീപ് കരുനാഗപ്പള്ളിയിലേക്ക് കഞ്ചാവ് കച്ചവടത്തിന് എത്തുന്നതായികൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ഐ.പി.എസ്.സിന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന്കരുനാഗപ്പള്ളിഇൻസ്പെക്ടർഗോപകുമാർ.ജിയുടെ നേതൃത്വത്തിൽ .എസ്.ഐമാരായ അലോഷ്യസ്അലക്സാണ്ടർ, ശ്രീകുമാർ, ഗ്രേഡ്എസ് .ഐ.റസൽ ജോർജ്ജ് എ. എസ്. ഐ മാരായ നിസാമുദീൻ, ഷാജിമോൻ, നന്ദകുമാർ സി.പി.ഒ ഹാഷിം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.