കോതമംഗലം കോതമംഗലത്ത് സന്യസ്ത വിദ്യാർത്ഥിനിയെ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തൊടുപുഴ, വെള്ളിയാമറ്റം സ്വദേശിനി അനു അലക്സ് (21) ആണ് കോതമംഗലത്തെ എസ്.എച്ച്. കോൺവെൻറിൽ തൂങ്ങി മരിച്ച നിലയിയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. മറ്റുള്ളവർക്കൊപ്പം രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ അന്നു തുടർന്നുള്ള പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നു പറയുന്നു
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോതമംഗലം പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ആത്മഹത്യാകുറിപ്പ് എഴുതി വച്ചിരുന്നു.