Wednesday, December 25, 2024

Top 5 This Week

Related Posts

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പെരുമ്പാവൂർ : മൂന്നര കിലോ കഞ്ചാവുമായി 4 യുവാക്കൾ പിടിയിൽ. വലിയകുളം കദളിക്കുന്ന് പൊറ്റക്കാട്ടിൽ വീട്ടിൽ നവനീത് ( 26 ), കണ്ണിമോളത്ത് വീട്ടിൽ അഖിൽ ( 32 ), തോട്ടു മുഖം തോപ്പിൽ വീട്ടിൽ ഷിജു (32) മുപ്പത്തടം എലൂക്കര ഗോപുരത്തിങ്കൽ വീട്ടിൽ ലിജിത്ത് (25) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.

വ്യാപകമായി വിൽപന നടത്തുന്ന സംഘമാണിത്. കഴിഞ്ഞ ദിവസം പെരുമ്പാവൂർ ടൗണിൽ നിന്നും ഓപ്പറേഷൻ യോദ്ധാവിന്റെ ഭാഗമായി നവനീത് ,അഖിൽ എന്നിവരെ 10 ഗ്രാം കഞ്ചാവുമായി പിടിക്കുകയായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ തോട്ടക്കാട്ടുകര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മൂന്നരക്കിലോ കഞ്ചാവ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും കിലോയ്ക്ക് 12000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 50 ഗ്രാം 100 ഗ്രാം പൊതികളിലാക്കി വില്പന നടത്തിവരികയായിരുന്നു.. വിദ്യാർത്ഥികളും യുവാക്കളും ആയിരുന്നു ഇവരിൽ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങിക്കൊണ്ടിരുന്നത്. രാത്രി സമയങ്ങളിലാണ്  വില്പന. ഷിജുവിനെ 2016 ൽ  അഞ്ച് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. നവനീതിനെ 2019 ൽ  110 മയക്കുമരുന്ന് ഗുളികകളുമായി എക്സൈസ് പിടികൂടിയിട്ടുണ്ട്. എ എസ് പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ.രഞ്ജിത്ത് എസ്. ഐമാരായ റിൻസ് എം തോമസ്, ജോസി .എം ജോൺസൻ , ഗ്രീഷ്മ ചന്ദ്രൻ , ഏ.എസ്.ഐ എം. കെ അബ്ദുൾ സത്താർ, എസ്.സി.പി. ഒ പി.എ അബ്ദുൾ മനാഫ്, സി.പി. ഒമാരായ എം.ബി സുബൈർ, ജീമോൻ കെ. പിള്ള തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles