ഫിഫ ലോകകപ്പിലെ പ്രീ ക്വാർട്ടറിൽ ഓസ്‌ട്രേലിയക്കെതിരെ അർജന്റീനയ്ക്ക് ഉജജ്വല വിജയം, രണ്ടിനെതിരെ ഒരു ഗോളിനാണ് അർജന്റീനയുടെ ജയം.ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന നെതർലൻഡ്‌സിനെ നേരിടും.
35-ാം മിനിറ്റിൽ മെസ്സിയാണ് അർജന്റീനക്ക് വേണ്ടി ആദ്യം ഗോൾവലകുലുക്കിയത്. മനോഹരമായ ഒരു യോജിച്ച നീക്കത്തിനൊടുവിലാണ് മെസ്സിയുടെ ഗോൾ. ഓസീസ് ബോക്‌സിലേക്ക് മെസ്സി ഉയർത്തിവിട്ട പന്ത് ഓസീസ് പ്രതിരോധിച്ചെങ്കിലും പന്ത് വീണ്ടും അർജന്റീന താരം മാക് അലിസ്റ്ററിലേക്ക്. അലിസ്റ്റർ നീട്ടി നൽകിയ പന്ത് നിക്കോളാസ് ഒട്ടാമെൻഡി ഓടിയെത്തിയ മെസ്സിക്ക് മുന്നിലെത്തി. മെസ്സിയുടെ നിലംപറ്റെയുള്ള ഷോട്ട് ഓസീസ് വലകുലുക്കി.
57-ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് അർജന്റീനയുടെ രണ്ടാം ഗോൾ നേടിയത്. സ്വന്തം ഗോൾമുഖത്തെത്തിയ പന്ത് പാസ് ചെയ്ത് കളിക്കാൻ ശ്രമിച്ച ഓസീസ് താരങ്ങളുടെ കൈയിൽ നിന്ന് പന്ത് തട്ടിയെടുത്താണ് അർജന്റീന രണ്ടാം ഗോൾ നേടിയത്. അർജന്റീനയുടെ ഒരു മുന്നേറ്റം നിഷ്ഫലമാക്കി പന്ത് പിടിച്ചെടുത്ത ഓസീസ് ഗോൾകീപ്പർ അത് ഇടതുവിങ്ങിലെ താരത്തിനു നീട്ടിയെറിഞ്ഞുനൽകി. അർജന്റീന താരങ്ങൾ ഓടിയെത്തിയതോടെ പന്ത് റൗൾസ് വഴി വീണ്ടും ഗോൾകീപ്പറിലേക്ക്. ഇതിനിടെ രണ്ട് അർജന്റീന താരങ്ങൾ ഗോളിയുടെ അടുത്തത്ത്്് മിന്നൽ വേഗത്തിലെത്തി. പ്രതിരോധിക്കാൻ ഓസീസ് താരങ്ങളും. ഇതിനിടെ പന്തു പിടിച്ചെടുത്ത ജൂലിയൻ അൽവാരസ് ഗോളിയില്ലാ പോസ്റ്റിലേക്ക് പന്ത് അടിച്ചിട്ടു. പകരക്കാരൻ താരം ക്രെയ്ഗ് അലക്‌സാണ്ടർ ഗുഡ്വിൻ 77-ാം മിനിറ്റിലാണ് ഓസ്‌ട്രേലിയ ഒരു ഗോൾ മടക്കിയത്.