മാറാടി : എൽസ്റ്റൺ എബ്രഹാം പബ്ലിക് ലൈബ്രറി സൗത്ത് മാറാടിയിലെ എസ്.എൽ. ഓഡിറ്റോറിയത്തിൽ
ദീപാ നിശാന്ത് ഉദ്ഘാടനം ചെയ്തു. ഡോ. മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലിത്ത അനുസ്മരണ പ്രഭാഷണം നടത്തി.മാറാടിയിലെ റിട്ടേർഡ് അധ്യാപകർ ചേർന്ന് ദീപം തെളിയിച്ചു.
മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, എ.പി. വർക്കി മിഷൻ ഹോസ്പിറ്റൽ ചെയർമാൻ പി.ആർ. മുരളീധരൻ, മാറാടി പഞ്ചായത്ത് അംഗങ്ങളായ ഷൈനി മുരളി, ജെയ്സ് ജോൺ, ലൈബ്രറി രക്ഷാദികാരികളായ എം.പി.. ലാൽ, എം.എൻ. മുരളി, എൽസ്റ്റൺന്റെ സഹധർമ്മിണി ലിന്റാ, പിതാവ് ടു,വി. അവിരാച്ചൻ, കനിവ് പാലിയേറ്റിവ് സെക്രട്ടറി കെ.എസി. മുരളി,തുടങ്ങിയർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി അഡ്വ.. ബിനി ഷൈമോൻ അധ്യക്ഷതയും വഹിച്ചു. സെക്രട്ടറി എൽദോസ് സാബു നന്ദി പറഞ്ഞു.
ഒരു നാടിന് മുഴുവൻ പ്രിയങ്കരനായിരുന്ന എൽസ്റ്റൺ എബ്രഹാം കഴിഞ്ഞ ജൂൺ രണ്ടിനാണ് കുഴഞ്ഞുവീണ് മരിച്ചത്. യുവാവിന് വേണ്ടി ഉചിതമായ അനുസ്മരണമൊരുക്കുന്നതിനാണ് എൽസ്റ്റന്റെ നാമധേയത്തിൽ വായനശാല ആരംഭിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുംമുമ്പായിരുന്നു അന്ത്യം