Saturday, January 11, 2025

Top 5 This Week

Related Posts

എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ യൂത്ത് മൂവ്മെന്റിൻറെ നേതൃത്വത്തിൽ നടത്തുന്ന യുവജന സമ്മേളനംനാളെ .

എടത്വ:എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ യൂത്ത് മൂവ്മെന്റിൻറെ നേതൃത്വത്തിൽ നടത്തുന്ന യുവജന സമ്മേളനം ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് എടത്വായിൽ നടക്കും. സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ യൂത്ത് മൂവ്മെൻറ് ചെയർമാൻ ഉണ്ണിക്കുട്ടൻ ഹരിദാസ് അദ്ധ്യക്ഷത വഹിക്കും.യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ്, കൺവീനർ അഡ്വ:പി സുപ്രമോദം എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ യൂത്ത് മൂവ്മെൻറ് കേന്ദ്ര സമിതി വൈസ് പ്രസിഡൻറ് വികാസ്ദേവൻ ,യൂണിയൻ യൂത്ത് മൂവ്മെൻറ് വൈസ് പ്രസിഡൻറ് കവീൻ കടമാട് , കൺവീനർ സുചിത്ര,കൗൺസിലർമാരായ സജികുമാർ എം.എസ്,അഭിജിത്ത് ഷാജി,ശരത് ശശി,സുമേഷ് ചെക്കിടിക്കാട്,പ്രദീഷ് പുതുപ്പറമ്പ് ,സുനീഷ് അമിച്ചകരി,ഗുരുദാസ് തലവടി ,അശ്വിൻ കോമന ,മോബിൻ ചക്കുളം എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles