Friday, April 4, 2025

Top 5 This Week

Related Posts

എ.ടി.എം കവർച്ചാ ശ്രമം. പ്രതികൾ കരുനാഗപ്പള്ളിപോലീസിന്റെ പിടിയിൽ .

എ.ടി.എം കവർച്ചാ ശ്രമം. പ്രതികൾ കരുനാഗപ്പള്ളിപോലീസിന്റെ പിടിയിൽ .

കരുനാഗപ്പള്ളി: എടിഎം തകർത്തു കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ .മഹാരാഷ്ട്ര സ്വദേശി കുതുബുദ്ദീൻ ഗാസി (40,) പശ്ചിമ ബംഗാൾ പാർഗനസ് സ്വദേശി മോസ്താക്കിൻ ഗാസി (19) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ കരുനാഗപ്പള്ളി കോഴിക്കോട്, വില്ലേജ് ജംഗ്ഷനിൽ ഉള്ള ഹിറ്റാച്ചി എടിഎമ്മിൽ കയറി സിസിടിവിയും മറ്റും മറച്ച് എടിഎം തകർത്ത് പണം അപഹരിക്കാൻ ശ്രമം നടന്നിരുന്നു. എടിഎം ഉടമ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതിൽ എടിഎമ്മിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവികൾ പരിശോധിച്ചതിൽ മുഖംമൂടി ധരിച്ചും തലയിൽ തൊപ്പി വെച്ച രണ്ടുപേരാണ് പ്രതികൾ എന്ന് കണ്ടെത്തി. തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഈ എടിഎമ്മിൽ പണം എടുക്കാൻ വന്നവരെ ഓരോരുത്തരുടെയും സിസിടിവി ദൃശ്യങ്ങൾ എടുത്ത് പരിശോധിച്ചതിൽ പ്രതികൾ എന്ന് സംശയിക്കുന്നവരുടെ രണ്ടുപേരുടെ ചിത്രങ്ങൾ കണ്ടെത്തുകയും ഇവർ അന്യസംസ്ഥാന തൊഴിലാളികൾ ആണെന്ന് മനസ്സിലാക്കാൻ സാധിച്ചു. അന്വേഷണത്തിൽ ഇവർ പണിക്കര് കടവ് ഭാഗത്ത് കണ്ടത് ആയിട്ടുള്ള വിവരം ലഭിച്ചു .പിന്നീട് കരുനാഗപ്പള്ളി പോലീസിന്റെ തന്ത്രപരമായ നീക്കത്തിൽ പ്രതികൾ വലയിലാവുകയായിരുന്നു .എടിഎം കവർച്ച നടത്താൻ ഉപയോഗിച്ച ആയുധങ്ങളും മറ്റും ഇവരുടെ പക്കൽ നിന്നും കണ്ടെത്താൻ കഴിഞ്ഞത് വഴിത്തിരിവായി. ഇവരെ തിരിച്ചറിയാതിരിക്കാൻ രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. പ്രതികൾ മറ്റു എടിഎമ്മുകൾ പൊളിക്കാൻ പദ്ധതി നടത്തിയിരുന്ന സമയത്താണ് ഇവരെ പിടികൂടിയത്. ആയതിനാൽ വലിയ ഒരു എടിഎം കവർച്ച എന്ന ഉദ്ദേശം പൊളിച്ചടുക്കാൻ പോലീസിന് സാധിച്ചു. കരുനാഗപ്പള്ളി എഎസ് പി അഞ്ജലി ഭാവന ഐപിഎസ് ൻ്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ഷാജിമോൻ, വേണുഗോപാൽ
എസ് സി പി ഓ മാരായ ഹാഷിം ,രാജീവ് കുമാർ, നൗഫൻജാൻ, ശ്രീനാഥ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles