Friday, January 10, 2025

Top 5 This Week

Related Posts

എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു

അനിലിന്റെ കൂറുമാറ്റത്തിനെതിരെ എ.കെ.ആന്റണി വൈകിട്ട് കെ.പി.സി.സി ആസ്ഥാനത്ത് പ്രതികരിക്കുമെന്നാണ് വിവരം.

കോൺഗ്രസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്തെത്തിയ അനിലിനെ പീയൂഷ് ഗോയൽ, കെ.സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്വീകരിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെയും അനിൽ ആന്റണി സന്ദർശിച്ചു. കേരളത്തിൽ നിന്നു ഒരു ക്രിസ്ത്യൻ നേതാവ് ബിജെപിയിൽ ചേരുമെന്ന് ബിജെപി നേരത്തെ സൂചന നല്കിയിരുന്നു.

അനിലിന്റെ കൂറുമാറ്റത്തിനെതിരെ എ.കെ.ആന്റണി വൈകിട്ട് കെ.പി.സി.സി ആസ്ഥാനത്ത് പ്രതികരിക്കുമെന്നാണ് വിവരം.

അനിൽ രാജ്യതാല്പര്യം ഉയർത്തിപ്പിടിച്ചുവെന്നും അനിലിനെ ബിജെപിയിലേക്ക് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു. ഹൈന്ദവരെ മാത്രം ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന വ്യാജ പ്രചരണങ്ങൾക്കുള്ള മറുപടിയാണിതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട്് നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിലും മറ്റും പരസ്യമായി ബിജെപി നിലപാടിനൊപ്പമായിരുന്നു അനിൽ ആന്റണി. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി വിമർശിക്കുകയും സ്മൃതി ഇറാനി അടക്കമുളളവരെ പുകഴ്ത്തുകയും ചെയ്തതോടെ ബിജെപിയിൽ ചെക്കേറാനുള്ള നീക്കമാണെന്നു വ്യക്തമായിരുന്നു.

കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്ററുമായിരുന്നു. എന്നാലും രാഹുൽ ഗാന്ധി നേതൃ്തം നല്കിയ മൂന്നുമാസം നീണ്ട ഭാരത് ജോഡോ യാത്ര സംബന്ധിച്ച് സ്വന്തം സോഷ്യൽ മീഡിയ ഫ്‌ലാറ്റ് ഫോമിൽ ഒരു വരിപോലും കൊടുക്കാതിരുന്നതും വിമർശിക്കപ്പെട്ടു. മുഖ്യമന്ത്രിമുതൽ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിവരെയായി ഉയർന്ന എ.ക.ആന്റണിയുടെ മകനെന്ന നിലയിൽ അനിലിന്റെ കൂടുമാറ്റം കോൺഗ്രസിനെതിരെ ആയുധമാക്കാമെന്ന നിലപാടിലാണ് ബിജെപി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles