Wednesday, December 25, 2024

Top 5 This Week

Related Posts

ഇസ്ലാം അന്യമതത്തെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന മതമെന്ന് എം.എ. യൂസഫലി

ഇസ്ലാം സമാധാനത്തിന്റെ മതമാണ്. വിശാല കാഴ്ചപ്പാടുള്ള ഇസ്ലാം അന്യമതസ്തരെയും അന്യ മതത്തെയും സ്​നേഹിക്കാൻ പഠിപ്പിക്കുന്ന മതമാണെന്നും ​ ലുലു​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ദുബൈയിൽനിന്നു പെരുന്നാൾ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎ യൂസഫലിയെകൂടി പരാമർശിച്ചുള്ള പി.സി. ജോർജിന്റെ വർ​ഗീയ പ്രസം​ഗത്തിന്റെ പശ്ചാത്തലത്തിൽ യൂസഫലിയുടെ പെരുന്നാൾ സന്ദേശത്തിലെ വാക്കുകൾ പ്രസക്തമാണ്.

ഗൾഫിലേത്​ എല്ലാ മതസ്ഥരെയും ഒരുമിച്ച്​ കൊണ്ടുപോകുന്ന വിശാലതയുള്ള ഭരണകൂടമാണ്. ​ എല്ലാവർക്കും ഇവിടെ വരാനും അവരുടെ മതം അനുഷ്ഠിക്കാനും ജോലി ചെയ്യാനും അതിൽ നിന്ന്​ കിട്ടുന്ന പണം സ്വന്തം രാജ്യത്തേക്ക്​ അയക്കാനും സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫിലെ കരുണയുള്ള ഭരണകർത്താക്കളെ​ ദൈവം അനുഗ്രഹിക്കട്ടെ. ഇവിടെ എല്ലാ മതസ്ഥരും ഒരുപോലെയാണ്​. ജോലിചെയ്യാനും ജീവിക്കാനും വിശാലസാഹചര്യം ചെയ്യുന്ന ഭരണകർത്താക്കളാണ്​ ഇവിടെയുള്ളത്​. ഇവിടെ അമ്പലവും ക്രിസ്ത്യൻ പള്ളിയുമെല്ലാമുണ്ട്​.14 ഏക്കറിൽ അബൂദബിയിൽ വിശാലമായ ഹൈന്ദവ ക്ഷേത്രം നിർമാണം പുരോഗമിക്കുന്നു​. എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങൾക്കും പള്ളികളുണ്ട്​. ഒരു പള്ളിയുടെ പേര്​ തന്നെ മസ്​ജിദ്​ മറിയം ഉമ്മു ഈസ എന്നാണ്​. മതസൗഹാർദത്തിന്​ ഗൾഫ്​ പ്രസിദ്ധമാണ്​.സഹിഷ്ണുതക്കുവേണ്ടി പ്രത്യേകം വകുപ്പും മന്ത്രിയും ഉണ്ട്.
സ്​നേഹത്തിന്‍റെയും സൗഹാർദത്തിന്‍റെയും ആത്​മശുദ്ധിയുടെയും പാവപ്പെട്ടവരുടെ വിഷമതകൾ മനസിലാക്കാനും കഴിയുന്ന മാസത്തിൽ ലോകത്തെമ്പാടുമുള്ള സഹോദരി സഹോദരൻമാർക്കും ഈദ്​ ആശംസകൾ നേരുന്നുവെന്നും യൂസുഫലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles