Wednesday, December 25, 2024

Top 5 This Week

Related Posts

ഇറാനെ ഒരു ഗോളിനു വീഴ്ത്തി യു.എസ് പ്രീകോർട്ടറിൽ

ഫിഫ ലോകകപ്പിൽ ഇറാനെ ഏകപക്ഷീയമായ ഒരു ഗോളിന് ഇറാനെ കീഴടക്കി യുഎസ് പ്രീക്വാർട്ടറിൽ. 38-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ചാണ് യുഎസിനു വേണ്ടി ഗോൾ നേടിയത്. ബി ഗ്രൂപ്പിലെ മത്സരങ്ങൾ അവസാനിക്കുമ്പോൾ അഞ്ചു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് യുഎസ്. ശനിയാഴ്ച നടക്കുന്ന പ്രീക്വാർട്ടറിൽ എ ഗ്രൂപ്പ് ചാംപ്യൻമാരായ നെതർലൻഡ്‌സിനെയാണ് യു.എസ്. നേരിടുക.

38-ാം മിനിറ്റിൽ യുഎസിനുവേണ്ടി ക്രിസ്റ്റ്യൻ പുലിസിച്ചാണ് ഗോൾ അടിച്ചത്. സെർഗിനോ ഡസ്റ്റിന്റെ അസിസ്റ്റിൽനിന്നായിരുന്നു ഗോൾ നേട്ടം. വെസ്റ്റൻ മക്കെന്നി നൽകിയ പാസിൽ പന്തു ലഭിച്ച ഡസ്റ്റ്, ഹെഡർ എടുത്ത് പുലിസിച്ചിന്റെ ഗോളിനു വഴിയൊരുക്കുകയായിരുന്നു. . ലോകകപ്പിൽ പുലിസിച്ചിന്റെ ആദ്യ ഗോളാണിത്.

ആദ്യ പകുതിയുടെ അധിക സമയത്ത് തിമോത്തി വിയ യുഎസിനായി രണ്ടാം ഗോൾ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതിനാൽ ഗോൾ അനുവദിച്ചില്ല. അവസാന നിമിഷംവരെ ഗോൾ തിരിച്ചടിക്കാൻ ഇറാൻ താരങ്ങൾ ശ്രമിച്ചെങ്കിലും അവസരങ്ങൾ പാഴായി പോവുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles